രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്നും ഹൈക്കോടതി,സി വി വർഗീസിനെതിരെ സ്വമേധയാ കേസെടുത്തു

കൊച്ചി: മൂന്നാറിലെ സിപിഎം ഓഫീസ് നിർമ്മാണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ കോടതിയലക്ഷ്യകേസ്. സി വി വർഗീസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. കേസിൽ കക്ഷിയാണ് സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്.  രാഷ്ട്രീയ പാർട്ടികൾക്ക് എന്തുമാകാമോ എന്നും കോടതി ചോദിച്ചു

കെട്ടിടം പണി പൂർത്തിയായി എന്ന് അഭിഭാഷകൻ കോടതിയില്‍ പറ‍ഞ്ഞു. എന്നാല്‍, കോടതി ഉത്തരവ് ലംഘിച്ചു എങ്ങനെ നിർമാണം തുടർന്നു എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

കോടതി ഉത്തരവ് ലംഘിച്ച് എങ്ങനെ നിർമാണം തുടർന്നെന്നും കോടതി ചോദിക്കുന്നു. ബൈസൻവാലിയിൽ സ്റ്റോപ്പ്‌ മെമ്മോ കൊടുത്തില്ലേ എന്നും കോടതി ചോദിച്ചു. അതിനാൽ കോടതി ഉത്തരവിനെ കുറിച്ച് അജ്ഞത നടിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ശാന്തൻപാറയിലെ കെട്ടിടം ഇനി ഒരു ഉത്തരവ് വരുന്നത് വരെ മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News