കൊച്ചി: കെഎസ്യു ജില്ലാ സെക്രട്ടറിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചത് ഹൈക്കോടതി റദ്ദാക്കി. കോഴിക്കോട് കെഎസ്യു ജില്ലാ സെക്രട്ടറി ബുഷർ ജംഹരിനെതിരായ കാപ്പയാണ് റദ്ദാക്കിയത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് കാപ്പ ചുമത്തിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ലോ കോളേജിലെ വിദ്യാർത്ഥിയാണ് ബുഷർ ജംഹർ. 180 ലേറെ ദിവസമായി ബുഷർ ജംഹർ വിയ്യൂർ ജയിലിൽ കഴിയുകയാണ്. ഇന്ന് തന്നെ നിയമ വിദ്യാർത്ഥിയെ മോചിപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടു. ഇ മെയിൽ വഴി ജെയിൽ സൂപ്രണ്ടിന് ഉത്തരവ് അയക്കാനും കോടതി നിർദ്ദേശം നല്കി. ബുഷർ ജംഹരിന്റെ അമ്മ ജഷീല നൽകിയ ഹർജിയിലാണ് കോടതി ഉത്തരവ്. 2022 ജൂണ്‍ 27 നാണ് ബുഷർ ജംഹരിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News