KeralaNews

ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷയെ കുറിച്ച് പഠിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി

കൊച്ചി: ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ സംബന്ധിച്ച് പഠിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വ. ആര്‍ ലീലയെയാണ് നിയോഗിച്ചത്. ട്രെയിനിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് അമിക്കസ് ക്യൂറിയുടെ ചുമതല.

അതേസമയം സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നേരത്തെ മുളന്തുരുത്തിയില്‍ യുവതി ട്രെയിനില്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം.

സംസ്ഥാനത്ത് ഈ മാസം 16 മുതല്‍ ഒമ്പത് ട്രെയിനുകള്‍ സര്‍വീസ് പുനരാരംഭിക്കുമെന്ന് റെയില്‍വെ അറിയിച്ചിട്ടുണ്ട്. ജൂണ്‍ 16,17 തീയതികളില്‍ 9 ട്രെയിനുകള്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് റെയില്‍വെ അറിയിച്ചിരിക്കുന്നത്.

മൈസൂര്‍ കൊച്ചുവേളി മൈസൂര്‍ എക്‌സ്പ്രസ്സ്, ബാംഗ്ലൂര്‍ എറണാകുളം ബാംഗ്ലൂര്‍ സൂപ്പര്‍ ഫാസ്റ്റ്, എറണാകുളം കാരൈക്കല്‍ എറണാകുളം എക്‌സ്പ്രസ്സ്,മംഗലാപുരം കോയമ്പത്തൂര്‍ മംഗലാപുരം, മംഗലാപുരം ചെന്നൈ മംഗലാപുരം വെസ്റ്റ് കോസ്റ്റ്, മംഗലാപുരം ചെന്നൈ മംഗലാപുരം സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ചെന്നൈ തിരുവനന്തപുരം ചെന്നൈ വീക്കിലി സൂപ്പര്‍ ഫാസ്റ്റ്,ചെന്നൈ ആലപ്പുഴ ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്,എന്നീ ട്രെയിനുകളാണ് സര്‍വീസ് പുനരാരംഭിക്കുന്നത്.

യാത്രക്കാര്‍ കുറഞ്ഞതോടെ സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ നിറുത്തലാക്കിയിരുന്നു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയ സാഹചര്യത്തിലാണ് ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button