24.1 C
Kottayam
Friday, June 5, 2026

‘രാം ലല്ലയ്ക്കുവേണ്ടി ഞാന്‍ നൃത്തം ചവിട്ടി’അയോധ്യാക്ഷേത്ര സന്ദര്‍ശന വിശേഷവുമായി ഹേമ മാലിനി

Must read

അയോധ്യ: രാമക്ഷേത്രത്തില്‍ ഭരതനാട്യം കളിച്ച് നടിയും ബിജെപി എംപിയുമായ ഹേമ മാലിനി. സോഷ്യല്‍ മീഡിയയിലൂടെ ഹേമ മാലിനി തന്നെയാണ് വിവരം പങ്കുവച്ചത്.ഇന്നലെയാണ് താരം അയോധ്യയില്‍ ദര്‍ശനം നടത്താന്‍ എത്തിയത്. ദര്‍ശനം നടത്തിയതിനു പിന്നാലെ വൈകിട്ടാണ് ഹേമ മാലിനി അമ്പത്തിലുള്ളില്‍ ഭരതനാട്യം കളിച്ചത്. ‘രാം ലല്ലയ്ക്കുവേണ്ടി അമ്പലത്തിനുള്ളില്‍ ഞാന്‍ ഭരതനാട്യം കളിച്ചു.

അത് വളരെ ആഹ്ലാദകരമായ ഒരു അനുഭവമായിരുന്നു, ഞാന്‍ ആവേശത്തോടെ നൃത്തം ചെയ്തു, നിരവധി പേര്‍ എന്നെ അഭിനന്ദിച്ചു.’ എന്നാണ് ഭരതനാട്യ ചിത്രങ്ങള്‍ പങ്കുവച്ച് ഹേമ മാലിനി കുറിച്ചത്.അയോധ്യ ക്ഷേത്രം കാരണം നിരവധി പേര്‍ക്ക് ജോലി ലഭിച്ചു എന്ന് എഎന്‍ഐയോട് ഹേമ മാലിനി പ്രതികരിച്ചിരുന്നു. ജനുവരി 22നാണ് അയോധ്യ രാമക്ഷേത്രം ഉദ്ഘാടനം ചെയ്തത്. സിനിമ കായിക രംഗത്തെ നിരവധി പേരാണ് ചടങ്ങില്‍ പങ്കെടുത്തത്.

ദർശനത്തിന് ശേഷം ക്ഷേത്രം കാരണം നിരവധി പേർക്ക് തൊഴിൽ ലഭിക്കുന്നുവെന്നും ഹോമമാലിനി പറഞ്ഞു.രാമക്ഷേത്രത്തിലെ ക്രമീകരണങ്ങളെല്ലാം മികച്ചതാണെന്നും, നന്നായി ദർശനം നടത്താൻ സാധിച്ചെന്നും ഹേമമാലിനി എഎൻഐയോട് പറഞ്ഞു.

ചലച്ചിത്ര മേഖലയിൽ നിന്നുള്ള നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ നായികയായി വിസ്മയിപ്പിച്ച താരമാണ് ഹേമമാലിനി. 1963ൽ ചലച്ചിത്ര മേഖലയിലേക്ക് അരങ്ങേറിയ താരം 2020ൽ പുറത്തിറങ്ങിയ ഷിംല മിർച്ചി എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week