24.9 C
Kottayam
Saturday, June 6, 2026

ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്ന് ബിജു പ്രഭാകറിനെ മാറ്റി; വ്യവസായ വകുപ്പ് സെക്രട്ടറിയായി പുതിയ നിയമനം

Must read

തിരുവനന്തപുരം:ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ മാറ്റി. ബിജു പ്രഭാകർ ചീഫ് സെക്രട്ടറിക്ക്‌ കത്ത് നൽകിയത് അനുസരിച്ചാണ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്ന് മാറ്റിയത്. വ്യവസായ വകുപ്പ് സെക്രട്ടറി ആയാണ് അദ്ദേഹത്തെ മാറ്റി നിയമിച്ചത്. കെ വാസുകിക്കാണ് ഗതാഗത വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതല. ബിജു പ്രഭാകറിന് റെയിൽവെ, മെട്രോ, ഏവിയേഷൻ എന്നിവയുടെ അധിക ചുമതല തുടരും. അർജുൺ പാണ്ഡ്യനാണ് പുതിയ ലേബർ കമ്മീഷണർ.

മന്ത്രി ഗണേഷ് കുമാറുമായുള്ള അതൃപ്തിയെ തുടർന്നാണ് ബിജു പ്രഭാകർ മാറ്റം ആവശ്യപ്പെട്ടതെന്ന് സൂചനകൾ ഉണ്ടായിരുന്നു. കെഎസ്ആര്‍ടിസി സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ബിജു പ്രഭാകര്‍ ഈ മാസം 17 വരെ അവധിയില്‍ പ്രവേശിച്ചിരുന്നു. ഒഴിച്ചുകൂടാനാകാത്ത വ്യക്തിപരമായ കാരണം എന്ന് വിശദീകരിച്ചാണ് ബിജു പ്രഭാകര്‍ അവധിയെടുത്തത്.

പല വിഷയങ്ങളിലും മന്ത്രി ഗണേഷ് കുമാര്‍ പരസ്യമായി വിയോജിപ്പ് രേഖപ്പെടുത്തിയപ്പോള്‍ അത് മാനേജ്‌മെന്റിന്റെ പിടിപ്പുകേടായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ബിജു പ്രഭാകറിന് ആദ്യം മുതല്‍ തന്നെ സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റണം എന്ന നിലപാടാണ് ഉണ്ടായിരുന്നത്. ഇലക്ട്രിക് ബസുമായി ബന്ധപ്പെട്ട വിഷയത്തിലും ഗണേഷ് കുമാറിന്റെ നിലപാട് ഭിന്നത രൂക്ഷമാക്കിയിരുന്നു.

ലാഭകരമല്ലാത്ത ഇലക്ട്രിക് ബസ് ഇനി വാങ്ങില്ലെന്ന മന്ത്രി കെബി ഗണേഷ് കുമാറിന്റെ പ്രസ്താവന വിവാദമായിരുന്നു. ഇലക്ട്രിക് ബസ് സര്‍വീസുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് മന്ത്രിക്ക് ലഭിക്കുന്നതിന് മുമ്പെ മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ ലഭിച്ചുവെന്ന പരാതിയും ഉയര്‍ന്നിരുന്നു.

- Advertisement -

ഇലക്ട്രിക് ബസിലടകം നയപരമായ പല കാര്യങ്ങളിലും മന്ത്രി ഗണേഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസമാണ് സിഎംഡി സ്ഥാനത്തുനിന്ന് തന്നെ മാറ്റാനുള്ള ബിജു പ്രഭാകറിന്റെ ആവശ്യത്തിന് പിന്നിലെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week