കൊച്ചി: യാത്രികരുടെ തിരക്ക് ക്രമാതീതമായി വർധിച്ചതിനെ തുടർന്ന് ജലമെട്രോയുടെ വൈറ്റില-കാക്കനാട് റൂട്ടിലെ സർവീസ് ഇരട്ടിയാക്കി. രാവിലെയും വൈകിട്ടും മൂന്നു വീതം സർവീസുകളുണ്ടായിരുന്നത് ആറു വീതമാക്കിയാണ് വർധിപ്പിച്ചത്. രണ്ട് സർവീസുകൾക്കിടയിലെ ഇടവേള ഒന്നരമണിക്കൂറിൽനിന്ന് 45 മിനിറ്റായി കുറയും.
വൈറ്റിലയിൽനിന്ന് പകൽ 11 മുതൽ ആരംഭിച്ചിരുന്ന സർവീസ് പുതുക്കിയ സമയക്രമമനുസരിച്ച് രാവിലെ 7.45ന് ആരംഭിക്കും. പകൽ ഒന്നിനുശേഷം പകൽ 3.15ന് പുനരാരംഭിക്കും. രാത്രി ഏഴിനാണ് അവസാന സർവീസ്. രാവിലെ 8.25നാണ് കാക്കനാട് ടെർമിനലിൽനിന്ന് വൈറ്റിലയ്ക്കുള്ള ആദ്യസർവീസ്. രാത്രി 7.40നാണ് വൈറ്റിലയിലേക്കുള്ള അവസാന ബോട്ട്. ഹൈക്കോടതി-വൈപ്പിൻ റൂട്ടിലെ സമയക്രമത്തിൽ മാറ്റമില്ല. 15 മിനിറ്റ് ഇടവേളയിലാണ് സർവീസ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News