27.8 C
Kottayam
Wednesday, May 29, 2024

വിമർശിക്കുന്നവരും ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ക്ഷണം ലഭിച്ചാൽ പോകുമായിരിക്കും:അപർണ ബാലമുരളി

Must read

കൊച്ചി: യുവം കോൺക്ലേവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിട്ടവരിൽ ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്ര നടി അപർണ ബാലമുരളിയുമുണ്ടായിരുന്നു. ഇതിന്റെ പേരിൽ കടുത്ത വിമർശനങ്ങളും അപർണ കേൾക്കേണ്ടി വന്നു. എന്നാൽ, ഈ വിമർശനങ്ങളെ തള്ളകയാണ് അപർണ ബാലമുരളി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അപർണ തന്റെ നിലപാട് അറിയിച്ചത്.

തനിക്ക് പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ക്ഷണം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും, നല്ലൊരു അനുഭവമായിരുന്നുവെന്നും അപർണ പറഞ്ഞു. വിമർശകരോടും അപർണയ്ക്ക് നൽകാൻ ഉത്തരമുണ്ടെന്നും അവർ പറഞ്ഞു.

”വിമർശിക്കുന്നവരും ഇന്ത്യൻ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടാൻ ക്ഷണം ലഭിച്ചാൽ പോകുമായിരിക്കും. മുഖ്യമന്ത്രിക്കൊപ്പം ഒന്നിലധികം വേദികളിൽ പങ്കെടുത്തിരുന്നു. ഈ പ്രായത്തിൽ ലഭിക്കുന്ന മറക്കാനാവാത്ത നിമിഷങ്ങളാണതെല്ലാം.,” അപർണ പറഞ്ഞു.

നടി നവ്യ നായർ, നടൻ ഉണ്ണി മുകുന്ദൻ, ഗായകൻ വിജയ് യേശുദാസ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. അപർണ ഉൾപ്പെടെ നിരവധി താരങ്ങൾ വേഷമിടുന്ന 2018 എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. 2018ലെ പ്രളയ കാലത്തെ അധികരിച്ചുള്ള സിനിമയാണിത്. ജൂഡ് ആന്റണി ജോസഫ് ആണ് സംവിധായകൻ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week