Home-bannerKeralaNews
കനത്തമഴയ്ക്ക് സാധ്യത,രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനതപുരം : സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പ് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അറിയിച്ചു.വേനല്‍ മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ അടുത്ത അഞ്ച് ദിവസം തുടരാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു.
ഇന്ന് കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലെര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 24 മലപ്പുറം, വയനാട്, ഏപ്രില്‍ 25 ഇടുക്കി ഏപ്രില്‍ 26ഇടുക്കി, തൃശൂര്‍ ഏപ്രില്‍ 27 കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News