24.9 C
Kottayam
Friday, June 5, 2026

ന്യൂനമർദ്ദത്തിന് ബുറേവിയ്ക്ക് സമാനമായ സഞ്ചാരപാത, അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് റവന്യൂ മന്ത്രി

Must read

തിരുവനന്തപുരം:ബംഗാൾ ഉൾക്കടലിൽ (Bengal Deep Sea) രൂപം കൊണ്ട ന്യൂനമർദ്ദം (low pressure) കേരളാ തീരത്തിന് (Kerala coast) സമീപത്ത് കൂടി പോകാൻ സാധ്യതയെന്ന് മന്ത്രി രാജൻ (Minister K Rajan). ബുറേവി ചുഴലിക്കറ്റിന്റേതിന് (Cyclone Burevi) സമാനമായ സഞ്ചാരപാതയാണ് നിലവിൽ കാണിക്കുന്നത്. അറബിക്കടലിൽ (Arabian Sea) ഒരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. നാളത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് മറ്റ് കാലാവസ്‌ഥ ഏജൻസികളുടെ റിപ്പോർട്ട് കൂടി പരിശോധിച്ചു കൊണ്ടാണ്. കൂടുതൽ ശക്തമായ മഴ പ്രതീക്ഷിക്കാമെന്നാണ് സൂചനകളെന്നും അദ്ദേഹം പറഞ്ഞു.

നവംബർ ഒന്നാം തീയതി വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. അലർട്ടുകൾ പെട്ടെന്ന് മാറിയേക്കും. നാളെ ഓറഞ്ച് അലർട്ടാണെങ്കിലും അതീവ ജാഗ്രതയ്ക്ക് കളക്ടർമാർക്ക് നിർദേശം നൽകി. 12 ദേശീയ ദുരന്ത നിവാരണ സംഘങ്ങൾ സജ്ജമാണ്. എല്ലാ മുന്നൊരുക്കങ്ങൾക്കും നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറിൽ അതീവ ജാഗ്രത നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ആറ് മണിക്ക് തന്നെ അനൗൺസ്മെന്റുകൾ നൽകും. ആർടിഒ ക്യാമ്പ് ചെയ്ത് മുന്നൊരുക്കങ്ങൾ നടത്തുന്നു. റവന്യൂ മന്ത്രി മുല്ലപ്പെരിയറിലേക്ക് പോകും. അനാവശ്യ ഭീതി വേണ്ട. അലസത പാടില്ല, ശക്തമായ ജാഗ്രത വേണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. മുല്ലപ്പെരിയാർ സൗഹാർദ്ധപരമായി തന്നെ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. അപ്രതീക്ഷിതമായ മഴയെ മാത്രമാണ് ഭയക്കേണ്ടതെന്നും 339 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

Popular this week