കനത്ത മഴ, മൂവാറ്റുപുഴ കുട്ടമ്പുഴ പഞ്ചായത്തില്‍ വെള്ളം കയറി; പ്രദേശം ഒറ്റപ്പെട്ടു

കോതമംഗലം:വൈകിട്ടോടെയുണ്ടായ ശക്തമായ മഴയെ തുടർന്ന് കുട്ടമ്പുഴ പഞ്ചായത്തിലെ ഉരുളൻതണ്ണി മേഖലയിൽ വെള്ളം കയറി.

ഉച്ച മുതൽ തുടങ്ങിയ മഴ വൈകിട്ടോടെ ശക്തി പ്രാപിച്ചതിനെ തുടർന്ന് ഉരുളൻതണ്ണി, പിണവൂർ കുടി, മാമലക്കണ്ടം റോഡുകൾ വെള്ളത്തിനടിയിലായതോടെയാണ് ഈ മേഖലകൾ ഒറ്റപ്പെട്ടത്.

പന്തപ്ര – മാമലക്കണ്ടം റോഡിലുള്ള കൂട്ടിക്കുളം പാലം മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി തടസപ്പെട്ടിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News