FeaturedHome-bannerNationalNews

കർണാടകയിൽ കനത്ത മഴ: ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ മുങ്ങി; വാഹനങ്ങൾ കുടുങ്ങി

ബെംഗളൂരു: കര്‍ണാടകയില്‍ കനത്ത മഴ. ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് പാത വെള്ളത്തില്‍ മുങ്ങി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. മൈസൂരു, മാണ്ഡ്യ, തുംഗൂരു മേഖലകളില്‍ അതിശക്തമായ മഴയാണ് തുടരുന്നത്.

പലയിടത്തും പുഴകളും തടാകങ്ങളും കരകവിഞ്ഞു. എക്‌സ്പ്രസ് ഹൈവേയുടെ നിര്‍മാണം പുരോഗമിക്കുകയാണ്. ഡ്രൈനേജ് നിര്‍മാണം പൂര്‍ത്തിയാവാത്തതും വെള്ളക്കെട്ടിനിടയാക്കിയിട്ടുണ്ട്.ബെംഗളൂരു- മൈസൂരു ഗതാഗതം കനകപുര വഴി തിരിച്ചുവിടുന്നു. കേരളത്തില്‍ നിന്നുള്ള കെഎസ്ആര്‍ടിസി ബസ്സുകളും പാതി വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ബസ്സുകളും കാറുകളും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളില്‍ നിന്ന് അതിസാഹസികമായാണ് യാത്രക്കാരെ രക്ഷപ്പെടുത്തിയത്. വെള്ളത്തില്‍ ബസ്സുകളും കാറുകളും ഒലിച്ചുപോവുന്നത് ദൃശ്യങ്ങളില്‍ കാണാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button