24.9 C
Kottayam
Saturday, June 6, 2026

ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണ്’ ഗവര്‍ണറെ പുകഴ്ത്തി യു പ്രതിഭ, വേഷത്തിനും പുകഴ്ത്തൽ; യോഗത്തിനെത്താതെ മന്ത്രി ശിവൻകുട്ടി

Must read

ആലപ്പുഴ: സ്ഥാനത്തും അസ്ഥാനത്തുമൊക്കെ സി പി എമ്മുകാർ ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ വിമർശിക്കുമ്പോൾ അദ്ദേഹത്തെ വാനോളം പുകഴ്ത്തി പാർട്ടിയുടെ വനിതാ എം എൽ എയായ യു പ്രതിഭ. ചെട്ടികുളങ്ങര ഹയർ സെക്കൻഡറി സ്കൂൾ നവതിയാഘോഷച്ചടങ്ങിലാണ് എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് എം എൽ എ ഗവർണറെ പ്രശംസകൊണ്ട് മൂടിയത്. ഒപ്പം അദ്ദേഹത്തിന്റെ വേഷത്തെ പുകഴ്ത്തുകയും ചെയ്തു.

‘എല്ലാവരോടും വളരെ സ്നേഹത്തോടെയാണ് ഗവർണർ പെരുമാറുന്നത്. എല്ലാവരുടെയും കാര്യത്തിൽ അദ്ദേഹത്തിന് പ്രത്യേകശ്രദ്ധയുണ്ട്. ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സുധാകരക്കുറുപ്പിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞപ്പോൾത്തന്നെ വേദിയിൽനിന്ന് അദ്ദേഹത്തിന്റെ അടുത്തെത്തി വിശേഷങ്ങൾ തിരക്കി. രാഷ്ട്രീയാഭിപ്രായങ്ങൾ വ്യത്യസ്തമാണെങ്കിലും ഗവർണറുടെ പെരുമാറ്റം മാതൃകാപരമാണ്.മലയാളംപഠിക്കാൻ അദ്ദേഹം കാണിക്കുന്ന ഉത്സാഹവും കേരളീയ വേഷത്തോടുള്ള ഇഷ്ടവും ശ്രദ്ധേയമാണ്’ – പ്രതിഭ പറഞ്ഞു. പ്രതിഭയുടെ പുകഴ്ത്തലിന് ചിരിയിലൂടെയാണ് ഗവർണർ നന്ദിപ്രകടിപ്പിച്ചത്.

ഗവർണറായിരുന്നു നവതി ആഘോഷച്ചടങ്ങിന്റെ ഉദ്ഘാടകൻ. ചടങ്ങിലേക്ക് മന്ത്രി വി ശിവൻകുട്ടിയെ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയില്ല. അസൗകര്യമുണ്ടെന്ന് അദ്ദേഹം സ്കൂൾ അധികൃതരെ അറിയിക്കുകയായിരുന്നു. തലസ്ഥാനത്ത് ചില രാഷ്ട്രീയ പ്രശ്നങ്ങളുള്ളതുകൊണ്ടാണ് മന്ത്രി എത്താത്തതെന്ന് വിശദീകരിക്കാനും പ്രതിഭ മറന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week