28.8 C
Kottayam
Sunday, October 20, 2024

കനത്ത മഴ! തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Must read

ചെന്നൈ : കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രതയിൽ തമിഴ്നാട്. നാളെ തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ഒക്ടോബർ 16 ബുധനാഴ്ച തമിഴ്‌നാട്, പുതുച്ചേരി, കാരക്കൽ മേഖലകളിൽ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും അവധിയായിരിക്കും. കൂടാതെ, സ്വകാര്യ കമ്പനികളോട് അവരുടെ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഒക്ടോബർ 15-ന് അതിതീവ്ര ന്യൂനമർദമായി മാറിയെന്നും ഇത് തമിഴ്നാട് മേഖലയിൽ ശക്തമായ മഴയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും റീജിയണൽ മെറ്റീരിയോളജിക്കൽ സെൻ്റർ അറിയിച്ചിട്ടുണ്ട്. തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ, തമിഴ്‌നാട്ടിൽ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.

ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് എന്നീ തീരദേശ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും സർക്കാർ ഓഫീസുകൾക്കും ഒക്ടോബർ 16 ന് സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം സംസ്ഥാനത്തെ എല്ലാ അവശ്യ സേവനങ്ങളും പ്രവർത്തനക്ഷമമായി തുടരാൻ ശ്രദ്ധിക്കേണ്ടതാണ് എന്നും സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മാസങ്ങൾ നീണ്ട ആസൂത്രണം, കൊലയാളിയുമായി അടുപ്പം, കില്ലർ ഗ്രൂപ്പിനെ കുടുക്കിയത് മുംബൈയിലെ പ വെല്ലുന്ന ഓപ്പറേഷൻ, അറസ്റ്റ്

മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സല്‍മാല്‍ ഖാനെ വധിക്കാന്‍ പദ്ധതിയിട്ട ബിഷ്ണോയ് ഗ്യാങിലെ പ്രധാന ഷൂട്ടറെ മുംബൈ പോലീസ് കുടുക്കിയത് തന്ത്രപരമായി. ബിഷ്ണോയി ഗ്യാങിലെ പ്രധാന ഷൂട്ടറായ സുഖ എന്ന് വിളിക്കപ്പെടുന്ന സുഖ്ബീര്‍...

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന കാറിടിച്ച് ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരുക്ക്

പാല: പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പാലാ പൊന്‍കുന്നം റോഡില്‍ എലിക്കുളത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഇടിച്ച് ഓട്ടോറിക്ഷ തോട്ടിലേക്ക് മറിഞ്ഞു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശനിയാഴ്ച ശനിയാഴ്ച വൈകീട്ട്...

പാലക്കാട് യുഡിഎഫിൽ അഗ്നിപർവതം പുകയുന്നു, വലിയ പൊട്ടിത്തെറിയുണ്ടാകും, കൂടുതൽ പേർ പുറത്തേക്ക് വരും: എംബി രാജേഷ്

പാലക്കാട്: പാലക്കാട് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് യു ഡി എഫിൽ അഗ്നിപർവതം പുകയുന്നവെന്ന് മന്ത്രി എം ബി രാജേഷ്. പാലക്കാട്‌ കോൺഗ്രസ് പ്രവർത്തകരിൽ ഉള്ളിൽ അമർഷമുണ്ടെന്നും അത് ഇടതുപക്ഷത്തിന് അനുകൂലമാകുമെന്നും രാജേഷ് കൂട്ടിച്ചേർത്തു. കോൺഗ്രസിൽ...

മഴ ചതിച്ചു!കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം സമനിലയിലേക്ക്; സഞ്ജുവും സച്ചിനും സഖ്യം ക്രീസില്‍

ആളൂര്‍: രഞ്ജി ട്രോഫിയില്‍ കേരളം - കര്‍ണാടക മത്സരത്തിന്റെ മൂന്നാം ദിനം ഒരുപന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചു. നനഞ്ഞ ഔട്ട് ഫീല്‍ഡാണ് മത്സരത്തിന് തടസമായത്. ഇതോടെ മത്സരം സമനിലയിലേക്കെന്ന് ഏറെക്കുറെ ഉറപ്പിക്കാം. ആളൂര്‍...

എംഡിഎംഎ ഉപയോഗിച്ചത് ഉറക്കം വരാതെയിരിക്കാന്‍,മൂന്നുമാസമായി രാസലഹരി ഉപയോഗിയ്ക്കുന്നുവെന്ന്‌ സീരിയൽ നടി; അന്വേഷണം ഊർജിതമാക്കി പൊലീസ്

കൊല്ലം∙ വിഷാദരോഗവും മറ്റും ഉള്ളതിനാല്‍ ഉറക്കം വരാതയിരിക്കാന്‍ മൂന്നു മാസമായി രാസലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് എംഡിഎയുമായി പിടിയിലായ സീരിയൻ നടിയുടെ മൊഴി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ ശ്രീനന്ദനത്തിൽ ഷംനത്ത് (പാർവതി–36) ആണു കഴിഞ്ഞ...

Popular this week