27.6 C
Kottayam
Thursday, June 4, 2026

സംസ്ഥാനത്ത് രാത്രിയിലും മഴ തുടരുകയാണ്, ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

Must read

ആലപ്പുഴ: സംസ്ഥാനത്ത് രാത്രിയിലും മഴ തുടരുകയാണ്. ആലപ്പുഴ ജില്ലയില്‍ ‍3 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ചേർത്തല താലൂക്കിലെ തണ്ണീർമുക്കം മരുതൂർവട്ടം ജി എൽ പി എസ്സിൽ 10 കുടുംബങ്ങളിലെ 36 പേരും ചേർത്തല വടക്ക് വില്ലേജിലെ എസ് സി സാംസ്കാരിക നിലയത്തിൽ 13 കുടുംബങ്ങളിലെ 37 പേരും അമ്പലപ്പുഴ താലൂക്കിൽ കോമളപുരം വില്ലേജിലെ കൈതത്തിൽ കമ്മ്യൂണിറ്റി സെന്ററിൽ 3 കുടുംബങ്ങളുമാണുള്ളത്.

കഴി‍ഞ്ഞ ഒരാഴ്ചയായി പെയ്തുകൊണ്ടിരിക്കുന്ന കനത്ത മഴയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത് ചേർത്തലയിലാണ്. അതുകൊണ്ട് തന്നെ ഇന്ന് ആരംഭിച്ച 3 ദുരിതാശ്വാസ ക്യാംപുകളും ചേർത്തല താലൂക്ക് പരിധിയിലാണ്. ഇന്ന് ചേർത്തലയിൽ മാത്രം 102 മില്ലിമീറ്റർ മഴയാണ് ലഭിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്ന് കനത്തമഴയാണ് അനുഭവപ്പെടുന്നത്. തലസ്ഥാനമടക്കുമുള്ള തെക്കൻ കേരളത്തിലാണ് ഇന്ന് കനത്തമഴ അനുഭവപ്പെടുന്നത്. മധ്യകിഴക്കൻ അറബിക്കടലിൽ സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമർദ്ദം കരതോട്ടതിന് പിന്നാലെ സംസ്ഥാനത്ത് മഴ ശക്തമാകുകയായിരുന്നു. രാവിലെ മുതൽ ആരംഭിച്ച മഴ തലസ്ഥാന ജില്ലയിലെ മലയോര, നഗരമേഖലകളിൽ ശക്തമായി ഇപ്പോഴും തുടരുകയാണ്. വരും മണിക്കൂറിലും തെക്കൻ കേരളത്തിൽ മഴ ശക്തമായി തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് നൽകുന്ന സൂചന. 

വൈകിട്ട് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം രാത്രി തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നേരിയ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. അതേസമയം സംസ്ഥാനത്ത് പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week