25.1 C
Kottayam
Thursday, May 16, 2024

‘നടുറോഡിൽ നടന്ന ബലാത്സം​ഗം’കോൺ​ഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിൽ അർച്ചന

Must read

ന്യൂഡൽഹി: ഡൽഹിയിലെ കോൺ​ഗ്രസ് ആസ്ഥാനമന്ദിരത്തിന് മുന്നിൽവെച്ച് തന്നേയും പിതാവിനേയും പാർട്ടി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി മോഡലും കോൺ​ഗ്രസ് പ്രവർത്തകയുമായ അർച്ചനാ ​ഗൗതം. പാർട്ടി ഓഫീസിലേക്ക് പ്രവേശിക്കരുതെന്ന അറിയിപ്പൊന്നും ലഭിച്ചിരുന്നില്ലെന്നും എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചതെന്ന് അറിയില്ലെന്നും അർച്ചന ദേശീയമാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തിൽ അർച്ചനയുടെ പിതാവിന് പരിക്കേറ്റിരുന്നു.

കഴിഞ്ഞദിവസമാണ് അർച്ചനാ ​ഗൗതമിനും പിതാവിനും കോൺ​ഗ്രസ് ഓഫീസിന് മുന്നിൽവെച്ച് ആക്രമണമുണ്ടായത്. സജീവ കോൺ​ഗ്രസ് പ്രവർത്തകയാണ് മുൻ ബി​ഗ് ബോസ് താരം കൂടിയായ അർച്ചനാ ​ഗുപ്ത. പാർലമെന്റ് വനിതാ സംവരണ ബിൽ പാസാക്കിയതിലെ സന്തോഷം പങ്കുവെയ്ക്കാൻ കോൺ​ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗേയേയും ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്കാ ​ഗാന്ധിയേയും കാണാനെത്തിയതായിരുന്നു അവർ. മന്ദിരത്തിനകത്തേക്ക് പ്രവേശിക്കുന്നതിൽ നിന്ന് അർച്ചനയെ തടഞ്ഞ പ്രവർത്തകർ പിതാവിനെ ഉൾപ്പെടെ മർദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അർച്ചനയിൽനിന്ന് ഔദ്യോ​ഗികമായി പ്രതികരണമൊന്നും വന്നിരുന്നില്ല. ഞായറാഴ്ചയാണ് അവർ പ്രതികരിച്ചത്. പാർട്ടി ഓഫീസിന്റെ ​ഗേറ്റ് തുറക്കാനെ തങ്ങൾ ഇരുവരേയും കടത്തിവിടാനോ കോൺ​ഗ്രസ് പ്രവർത്തകർ തയ്യാറായില്ലെന്ന് അർച്ചന പറഞ്ഞു. ഒരുവിധത്തിലാണ് അവിടെ നിന്ന് രക്ഷപ്പെട്ടത്.

ആരാണ് രക്ഷിച്ചതെന്ന് അറിയില്ല. പ്രിയങ്കയേയും ഖാർ​ഗേയേയും അഭിനന്ദിക്കാനാണ് അവിടെ പോയത്. ബി​ഗ് ബോസ് കഴി‍ഞ്ഞതോടെ ഊഷ്മളമായ സ്വീകരണം കിട്ടുമെന്നാണ് കരുതിയത്. പക്ഷേ സ്ത്രീകൾവരെ മോശമായാണ് പെരുമാറിയതെന്നും അർച്ചന ചൂണ്ടിക്കാട്ടി.

പിതാവിനോടുള്ള കോൺ​ഗ്രസ് പ്രവർത്തകരുടെ പെരുമാറ്റത്തേക്കുറിച്ചും അർച്ചന പറഞ്ഞു. “റോഡരികിൽ പാർക്ക് ചെയ്‌തിരുന്ന കാറുകളിൽ ഞാൻ മുട്ടിക്കൊണ്ടിരുന്നു, അതിലൊന്നിൽ ഒളിച്ചിരിക്കാമെന്ന പ്രതീക്ഷയിൽ. അവർ എന്റെ മുടി വലിച്ചു. നടുറോഡിൽ നടന്ന ബലാത്സം​ഗം എന്നല്ലാതെ അതിനെ വിശേഷിപ്പിക്കാനാവില്ല.

ഞാൻ അവരോട് കൂപ്പുകൈകളോടെ അപേക്ഷിച്ചു. അച്ഛന് പരിക്കേറ്റു. അച്ഛൻ വല്ലാതെ പേടിച്ചു പോയി. എന്റെ ഡ്രൈവർക്ക് തലയിലാണ് അടിയേറ്റത്. ഇതൊരിക്കലും ശരിയായ നടപടിയല്ല. ഡൽഹിയിൽ ഞാൻ സുരക്ഷിതയല്ല. എല്ലാ സത്യങ്ങളും വിളിച്ചുപറയും.” അവർ കൂട്ടിച്ചേർത്തു.

2022-ല്‍ ഉത്തര്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കൂടിയായിരുന്നു അര്‍ച്ചന. ഈ വർഷം മാർച്ചിൽ അർച്ചനയുടെ പിതാവ് ​ഗൗതം ബുദ്ധ പ്രിയങ്കാ ​ഗാന്ധിയുടെ പേഴ്സണൽ അസിസ്റ്റന്റ് സന്ദീപ് കുമാറിനെതിരെ പോലീസിൽ പരാതി നൽകിയിരുന്നു. മകള്‍ക്കെതിരെ സന്ദീപ് ജാതിയധിക്ഷേപം നടത്തിയെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗൗതം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മീററ്റിലെ പര്‍ഥപുര്‍ പോലീസ് സ്‌റ്റേഷനിലായിരുന്നു പരാതി നല്‍കിയത്. പ്രിയങ്ക ഗാന്ധിയെ കാണാനായി ഒരുപാട് തവണ അര്‍ച്ചന ശ്രമിച്ചെങ്കിലും സന്ദീപ് അതിന് അനുവദിച്ചില്ലെന്നും പിതാവിന്റെ പരാതിയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week