ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയില്‍ ഏറ്റവും കൂടി താപനില 38 ഡിഗ്രി വരെ എത്തി. ഡല്‍ഹി,മഹാരാഷ്ട്ര , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഈ മാസം അഞ്ചിനുശേഷം താപനില 40 ഡിഗ്രി വരെ ഉയര്‍ന്നേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. 122 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിധത്തില്‍ ഉത്തരേന്ത്യയില്‍ ചൂട് ഉയരുന്നത്.
പടിഞ്ഞാറന്‍ രാജസ്ഥാന്റെ മിക്ക ഭാഗങ്ങളിലും ഹിമാചല്‍ പ്രദേശിലെയും ഡല്‍ഹിയിലെയും ഒറ്റപ്പെട്ട പോക്കറ്റുകളിലും ഉഷ്ണതരംഗം ശക്തമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാനിലെ ബാര്‍മറിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. 43.6 ഡിഗ്രി സെല്‍ഷ്യസാണ് ബാല്‍മറില്‍ രേഖപ്പെടുത്തിയത്.
ഹിമാചല്‍ പ്രദേശ്, ജമ്മു, വിദര്‍ഭ, ഗുജറാത്ത് എന്നിവിടങ്ങളില്‍ ഉഷ്ണതരംഗം ശക്തിപ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തേക്ക് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ ചൂട് ഉയരും.
അതേസമയം പശ്ചിമ ബംഗാള്‍, സിക്കിം, അസം, മേഘാലയ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയും ഇടിമിന്നലും റിപ്പോര്‍ട്ട് ചെയ്തു. അടുത്ത അഞ്ച് ദിവസത്തേക്ക് ഈ പ്രദേശങ്ങളില്‍ മഴയുണ്ടാകാന്‍ സാധ്യതയുണ്ട്.