28.2 C
Kottayam
Friday, June 5, 2026

ഹീത്ത് സ്ട്രീക്ക് ജീവിച്ചിരിപ്പുണ്ട്,’തേർഡ് അംപയർ അദ്ദേഹത്തെ തിരിച്ചുവിളിച്ചു’- ഹെൻറി ഒലോങ്ക

Must read

ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റ് ഇതിഹാസം ഹീത്ത് സ്ട്രീക്ക് മരിച്ചതായ റിപ്പോര്‍ട്ടുകള്‍ തള്ളി മുന്‍ സഹതാരം കൂടിയായ ഹെന്റി ഒലോങ്ക. ഹീത്ത് സ്ട്രീക്കിന്റെ വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻഷോട്ടോട് കൂടിയാണ് ഒലോങ്ക വിവരം പങ്കുവച്ചിരിക്കുന്നത്. മരണവാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നേരത്തെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഈ ട്വീറ്റും ഇദ്ദേഹം പിന്‍വലിച്ചിട്ടുണ്ട്.

ഹീത്ത് സ്ട്രീക്ക് മരണപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യാജമാണ്. അദ്ദേഹവുമായി ഞാന്‍ സംസരിച്ചു. ‘തേര്‍ഡ് അംപയര്‍’ അദ്ദേഹത്തെ തിരികെ വിളിച്ചിരിക്കുന്നു. അദ്ദേഹം ജീവനോടെയുണ്ട്, ഒലോങ്ക എക്‌സില്‍ കുറിച്ചു.

അർബുദബാധയെത്തുടർന്ന് സ്ട്രീക്ക് മരിച്ചുവെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചത് ബുധനാഴ്ച രാവിലെയാണ്. അദ്ദേഹം മരിച്ചുവെന്ന് വാർത്ത നൽകിയതിൽ ക്ഷമ ചോദിക്കുന്നതായി സ്പോർട്സ്റ്റാർ ട്വീറ്റ് ചെയതു. അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് തങ്ങളുടെ ലേഖകൻ സ്ഥിരീകരിച്ചതായി സ്പോർട്സ്റ്റാർ അറിയിച്ചു. ദ ​ഗാർഡിയൻ ഉൾപ്പെടെയുള്ള അന്താരാഷട്ര മാധ്യമങ്ങളും സ്ട്രീക്കിന്റെ മരണവാർത്ത നൽകിയിരുന്നു.

സിംബാബ്‌വെയ്ക്കായി 65 ടെസ്റ്റ് മത്സരങ്ങളും 189 ഏകദിനവും കളിച്ച സ്ട്രീക്ക് ഒരുകാലത്ത് ഏറെ ആഘോഷിക്കപ്പെട്ട താരമായിരുന്നു. ‌‌1993-ലാണ് ഹീത്ത് സ്ട്രീക്ക് സിംബാബ്‌വെയ്ക്കായി അരങ്ങേറ്റം കുറിക്കുന്നത്. 2000-ത്തിൽ ടീമിന്റെ നായകനായ സ്ട്രീക്കിന്റെ കീഴിൽ സിംബാബ്‌വെ അവരുടെ ആദ്യത്തെ വിദേശ ടെസ്റ്റ് പരമ്പര നേടിയത്‌ . 2005-ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്നും അദ്ദേഹം വിരമിച്ചു.

- Advertisement -

വിരമിച്ചതിന് ശേഷവും പരിശീലക വേഷത്തിൽ സജീവമായിരുന്നു സ്ട്രീക്ക് . 2009-13 കാലഘട്ടത്തിൽ സിംബാബ്‌വെയുടെ ബോളിങ് കോച്ചായിരുന്നു. ഐ.പി.എല്ലിൽ കൊൽക്കത്ത് നെെറ്റ് ഡെെറേഴ്സിന്റെയും കോച്ചായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week