ഇന്നും കൊടും ചൂട് തന്നെ; മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്, അവധി

തിരുവനന്തപുരം: കേരളത്തിൽ കടുത്തചൂട് തുടരുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളിലാണ് മുന്നറിയിപ്പ്. വെള്ളിയാഴ്ചയും മുന്നറിയിപ്പ് തുടരും. കേരളത്തിൽ ഉഷ്ണതരംഗസാഹചര്യം ഉണ്ടാകുന്നത് അപൂർവമാണ്. 2016-ൽ പാലക്കാട്ടും തൃശ്ശൂരും 2024-ൽ പാലക്കാട്ടും കോഴിക്കോടുമാണ് ഉഷ്ണതരംഗം സ്ഥിരീകരിച്ചത്. 27 മുതൽ വേനൽമഴയുണ്ടാകുമെന്നാണ് പ്രവചനം. തുടർന്നുള്ള ദിവസങ്ങളിലും മെച്ചപ്പെട്ടതോതിൽ മഴയുണ്ടാകും. 26വരെ 12 ജില്ലകളിലും താപനില ശരാശരിയിൽനിന്ന് മൂന്ന്-നാല് ഡിഗ്രി കൂടുതലായിരിക്കുമെന്നാണ് മുന്നറിയിപ്പ്.

താപനില 40 ഡിഗ്രി വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കൊല്ലം, തൃശ്ശൂർ ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും കളക്ടർമാർ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News