27.7 C
Kottayam
Friday, May 3, 2024

രാജ്യത്ത് ഉഷ്ണതരംഗം തുടരുന്നു; അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലര്‍ട്ട്

Must read

ന്യൂഡല്‍ഹി: രാജ്യത്ത് പലഭാഗങ്ങളിലും ഉഷ്ണതരംഗം തുടരുന്നു. വരും ദിവസങ്ങളില്‍ മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത് മേഖലകളില്‍ ഉഷ്ണതരംഗം രൂക്ഷമായേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഡല്‍ഹി അടക്കം അഞ്ച് സംസ്ഥാനങ്ങളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

ഹരിയാന, ഡല്‍ഹി,രാജസ്ഥാന്‍, മധ്യപ്രദേശ്,തെലങ്കാന, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഞായറാഴ്ച ഉഷ്ണതരംഗം രൂക്ഷമായി അനുഭവപ്പെട്ടതെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ സോനേഗാവിലാണ് ഏറ്റവും കൂടതല്‍ ചൂട് അനുഭവപ്പെട്ടത്. 46.2 ഡിഗ്രി സെല്‍ഷ്യസ് ഇവിടെ രേഖപ്പെടുത്തി. ഡല്‍ഹിയില്‍ ഞായാറാഴ്ച 46 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാജസ്ഥാനിലെ പിലാനിയിലാണ് കൂടുതല്‍ ചൂട് റെക്കോര്‍ഡ് ചെയ്തത്. 46.7 ഡിഗ്രി സെല്‍ഷ്യസ്.

ഡല്‍ഹി, പഞ്ചാബ്, ഹരിയാന്‍, ഛഢിഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ റെഡ് അലര്‍ട്ടും കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന രണ്ട് ദിവസം ഇതേ ചൂട് തുടരുമെന്നാണ് മുന്നറിയിപ്പ്. കൊവിഡില്‍ രാജ്യം വലഞ്ഞ് നില്‍ക്കുമ്പോഴാണ് കനത്ത ഉഷ്ണതരംഗം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week