മലപ്പുറം: ഹൃദയാഘാതത്തെത്തുടർന്ന് യുവാവ് മരിച്ചു. മാറഞ്ചേരി താമലശ്ശേരി കൂളത്ത് കബീറിൻ്റെ മകൻ ഡാനിഷ് (28) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് ഉറക്കത്തിൽ മരണം സംഭവിച്ചത്.
ഖത്തറിലായിരുന്ന ഡാനിഷ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. ജൂലായ് 21 -ന് ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്നതാണ്. മാതാവ്: സൗദ. സഹോദരങ്ങൾ: ഫാരിസ് കബീർ (ദുബായ്) ഹിബ. ഖബറടക്കം ഞായറാഴ്ച 12 – ഓടെ കോടഞ്ചേരി ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News