24.1 C
Kottayam
Friday, June 5, 2026

കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്

Must read

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മുമ്പ് മരണപ്പെട്ടവരുടെ വിവരങ്ങളും ലഭ്യമാക്കും. ജില്ല അടിസ്ഥാനത്തിൽ വിവരങ്ങൾ പരസ്യമാക്കും. ഡോക്ടർമാർ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചവയാണ് പരസ്യമാക്കുന്നതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

സർക്കാരിന്റെ കോവിഡ് മരണനിരക്കിൽ കളളക്കൡയുണ്ടെന്ന ആക്ഷേപം ശക്തമായി ഉയർന്ന അവസരത്തിലാണ് ഒരു നടപടിയായി ഈ തീരുമാനം എടുത്തിരിക്കുന്നത്. 2020 ഡിസംബർ മാസം വരെ സംസ്ഥാനത്തെ കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഈ രീതി മാറ്റുകയും മരണസംഖ്യ അല്ലാതെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിരുന്നില്ല. വിമർശനം ശക്തമായ സാഹചര്യത്തിലാണ് സർക്കാർ പേരുവിവരങ്ങൾ വെളിപ്പെടുത്താനുളള തീരുമാനത്തിലെത്തിയിരിക്കുന്നത്.

ജില്ലാതലത്തിൽ കണക്കുകൾ ശേഖരിക്കുകയും ഓരോ ദിവസം മരിച്ചവരുടെ പേരുവിവരങ്ങൾ ഇനി മുതൽ പ്രസിദ്ധീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ആറുമാസക്കാലയളവിൽ മരണപ്പെട്ടവരുടെ പേരുവിവരങ്ങളുണ്ട്. അതും വെബ്സൈറ്റിലോ മറ്റോ പ്രസിദ്ധപ്പെടുത്തി പൊതുജനങ്ങൾക്ക് അറിയാനുളള സംവിധാനം ഉണ്ടാക്കും. തങ്ങളുടെ ഉറ്റവർ മരണപ്പെട്ടവർ കോവിഡ് ബാധിച്ചാണോ എന്ന് തിരിച്ചറിയാനുളള സംവിധാനം ഒരുക്കും എന്നാണ് ആരോഗ്യമന്ത്രി അറിയിച്ചത്.

ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് കോവിഡ് മരണങ്ങൾ നിർണയിക്കുന്നത്. എന്നാൽ കോവിഡ് അനുബന്ധ രോഗങ്ങളെ തുടർന്ന് മരണപ്പെടുന്നത് കോവിഡ് മരണമായി കണക്കാക്കുന്നില്ലെന്ന വിമർശനവും നിലവിലുണ്ട്. ഇക്കാര്യത്തിന് ഈ തീരുമാനത്തിലൂടെ പരിഹാരം കണ്ടെത്താനാകില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

Popular this week