30 C
Kottayam
Tuesday, May 14, 2024

തെരഞ്ഞെടുപ്പിന് ശേഷം കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി

Must read

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വന്‍ കുതിച്ച് ചാട്ടം ഉണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ. രോഗം കൂടുക എന്നാല്‍ മരണ നിരക്കും കൂടുമെന്നാണെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് വ്യാപിക്കാന്‍ സാധ്യതയുള്ള സാഹചര്യം മുന്‍ നിര്‍ത്തി ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസിനും എല്ലാം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എല്ലാവരും സെല്‍ഫ് ലോക്ക് ഡൗണ്‍ പാലിക്കാന്‍ തയാറാകണം.

അത്യാവശ്യത്തിന് അല്ലാതെ പുറത്തിറങ്ങരുത്. പ്രായം ചെന്നവരും കുട്ടികളും നിര്‍ബന്ധമായും വീടുകളില്‍ തന്നെ തുടരണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week