തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍. പാങ്ങോട് സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ് പിടിയിലായത്.
മലപ്പുറത്ത് ജോലിക്ക് പോയിരുന്ന യുവതി നാട്ടില്‍ തിരിച്ചെത്തി ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. നിരീക്ഷണ കാലാവധിക്ക് ശേഷം കൊവിഡ് പരിശോധന നടത്തുകയും ഫലം നെഗറ്റീവാകുകയും ചെയ്തു.
സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി സെപ്റ്റംബര്‍ മൂന്നിന് പാങ്ങോടുളള ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ വീട്ടില്‍ എത്തിയപ്പോഴാണ് പീഡനം നടന്നതെന്നാണ് പരാതി. ഇതേ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകനെതിരെ വെള്ളറട പോലീസ് കേസെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News