ലൈംഗികബന്ധം നടന്നത് പരസ്പര സമ്മതത്തോടെയെന്ന് യുവതി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം

കൊച്ചി: കുളത്തൂപ്പുഴയില്‍ ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം. പീഡനം നടന്നിട്ടില്ലെന്ന് പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം നല്‍കിയത്.

പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് നടന്നതെന്ന് യുവതി കോടതിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ അന്വേഷണം നടത്താന്‍ ഡിജിപിയോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News