കോപ്പൻഹേഗൻ:യൂറോ കപ്പിൽ ഫിൻലൻഡിനെതിരായ മത്സരത്തിൽ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്സൺ അപകട നില തരണം ചെയ്തതായി റിപ്പോർട്ട്.ഗ്രൗണ്ടിൽ കുഴഞ്ഞുവീണ താരത്തെ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ നിന്നും നല്ല വാർത്തയാണ് പുറത്തുവരുന്നത്. എറിക്സൺ അപകടനില തരണം ചെയ്തതായി യുവേഫ അറിയിച്ചു.
Christian Eriksen "has been transferred to the hospital and has been stabilised" after collapsing on the pitch during Denmark v Finland, according to Uefa.
The match has been postponed.
— BBC Sport (@BBCSport) June 12, 2021
Eriksen is conscious and breathing 🙏🏼#Eurocup2020 pic.twitter.com/Sv7zkCZWhC
— Saurav Bhattarai (@Khutteshwor) June 12, 2021
യൂറോക്കപ്പ് മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ഫിന്‍ലാണ്ട് മത്സരത്തിനിടെയാണ് ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്യസ്ത്യന്‍ എറിക്‌സണ്‍ കുഴഞ്ഞു വീണത്.കളിയുടെ ആദ്യപകുതി അവസാനിയ്ക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കായാണ് സംഭവം.ക്രിസ്റ്റ്യൻ എറിക്സൺ മൈതാനത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് യൂറോ കപ്പിൽ ഗ്രൂപ്പ് ബിയിലെ ഡെൻമാർക്ക് – ഫിൻലൻഡ് മത്സരം റദ്ദാക്കിയിരുന്നു.മത്സരം 40 മിനിറ്റുകൾ പിന്നിട്ടപ്പോഴാണ് താരം മൈതാനത്ത് കുഴഞ്ഞുവീണത്. സഹതാരങ്ങൾ ഉടൻ തന്നെ വൈദ്യസഹായം ആവശ്യപ്പെടുകയായിരുന്നു. 15 മിനിറ്റിലേറെ മെഡിക്കൽ സംഘം താരത്തെ പരിശോധിച്ചു. തുടർന്ന് എറിക്സണെ മൈതാനത്തിന് പുറത്തേക്ക് കൊണ്ടു പോകുകയായിരുന്നു.
Christian Eriksen, the whole of football with you…#EURO2020 #football #UefaEuro2020 #UEFA #EuroOnSonyTen #football #Eriksen #denmark #Finland #Eurocup2020 pic.twitter.com/V5dZYCkbE3
— Muhammed Wafa (@wafamhd7) June 12, 2021
കളിക്കളത്തില്‍ കുഴഞ്ഞുവീണ ക്രിസ്ത്യന്‍ എറിക്‌സണു സമീപത്തേക്ക് വൈദ്യസംഘം പാഞ്ഞടുത്ത് കൃത്രിമ ശ്വാസോഛ്വാസ മാര്‍ഗ്ഗമായ സി.പി.ആര്‍ നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ചലനമറ്റ അവസ്ഥയിലായിരുന്നു താരം.ക്രിസ്ത്യന്‍ കുഴഞ്ഞുവീണ ഇടത്തേക്ക് നോക്കാന്‍പോലുമാവാതെ സഹതാരങ്ങളും എതിര്‍ കളിക്കാരും വിതുമ്പുന്നത് കാണാമായിരുന്നു.കളിക്കാര്‍ പുറംതിരിഞ്ഞുനിന്ന് ക്യാമറകള്‍ വീണുകിടക്കുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുകാട്ടാതിരിയ്ക്കാന്‍ ശ്രമിച്ചത് സംഭവത്തിന്റെ ആഘാതം വലുതാണെന്ന് വ്യക്തമാക്കുന്നു.
അടിയന്തിര ചികിത്സ നല്‍കിയതിനുശേഷം താരത്തെ കളിക്കളത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയി. കളി നിര്‍ത്തിവയ്ക്കുകയും ചെയ്തു.സ്റ്റേഡിയത്തില്‍ പൊട്ടിക്കരയുന്ന നൂറുകണക്കിന് ആരാധകരെയും കാണാം. താരത്തിന്റ ഭാര്യയും കളിക്കളത്തിനുള്ളില്‍ ഉണ്ടായിരുന്നു.ഇവരും വിതുമ്പിക്കരയുന്നത് ദൃശ്യങ്ങളില്‍ കാണാം.