കളിക്കളത്തില്‍ ദുരന്തം?യൂറോകപ്പ് കണ്ണീരണിഞ്ഞു
കോപ്പന്‍ ഹേഗന്‍:യൂറോക്കപ്പ് മത്സരത്തില്‍ ഡെന്‍മാര്‍ക്ക് ഫിന്‍ലാണ്ട് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് സൂപ്പര്‍താരം ക്യസ്ത്യന്‍ എറിക്‌സണ്‍ കുഴഞ്ഞു വീണു. കളിയുടെ ആദ്യപകുതി അവസാനിയ്ക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കായാണ് സംഭവം
Christian Eriksen, the whole of football with you…#EURO2020 #football #UefaEuro2020 #UEFA #EuroOnSonyTen #football #Eriksen #denmark #Finland #Eurocup2020 pic.twitter.com/V5dZYCkbE3
— Muhammed Wafa (@wafamhd7) June 12, 2021
കളിക്കളത്തില്‍ കുഴഞ്ഞുവീണ ക്രിസ്ത്യന്‍ എറിക്‌സണു സമീപത്തേക്ക് വൈദ്യസംഘം പാഞ്ഞടുത്ത് കൃത്രിമ ശ്വാസോഛ്വാസ മാര്‍ഗ്ഗമായ സി.പി.ആര്‍ നല്‍കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.ചലനമറ്റ അവസ്ഥയിലായിരുന്നു താരം.ക്രിസ്ത്യന്‍ കുഴഞ്ഞുവീണ ഇടത്തേക്ക് നോക്കാന്‍പോലുമാവാതെ സഹതാരങ്ങളും എതിര്‍ കളിക്കാരും വിതുമ്പുന്നത് കാണാമായിരുന്നു.കളിക്കാര്‍ പുറംതിരിഞ്ഞുനിന്ന് ക്യാമറകള്‍ വീണുകിടക്കുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുകാട്ടാതിരിയ്ക്കാന്‍ ശ്രമിച്ചത് സംഭവത്തിന്റെ ആഘാതം വലുതാണെന്ന് വ്യക്തമാക്കുന്നു.
അടിയന്തിര ചികിത്സ നല്‍കിയതിനുശേഷം താരത്തെ കളിക്കളത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുപോയി. കളി നിര്‍ത്തിവയ്ക്കുകയും ചെയ്തു.സ്റ്റേഡിയത്തില്‍ പൊട്ടിക്കരയുന്ന നൂറുകണക്കിന് ആരാധകരെയും കാണാം. താരത്തിന്റ ഭാര്യയും കളിക്കളത്തിനുള്ളില്‍ ഉണ്ടായിരുന്നു.ഇവരും വിതുമ്പിക്കരയുന്നത് ദൃശ്യങ്ങളില്‍ കാണാം.