അയാള്‍ എന്നെ മോശം രീതിയില്‍ തൊടുമായിരുന്നു; നേരിട്ട ലൈംഗികാതിക്രമം തുറന്നുപറഞ്ഞ് കങ്കണ റണൗട്ട്

മുംബൈ: തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവം തുറന്നുപറഞ്ഞ് നടി കങ്കണ റണോട്ട്. അവതാരകയായെത്തിയ ടെലിവിഷന്‍ റിയാലിറ്റി ഷോയ്ക്കിടയിലായിരുന്നു താരത്തിന്റെ തുറന്നുപറച്ചില്‍.

കുട്ടിക്കാലത്ത് തനിക്ക് നേരിട്ട ദുനരുഭവമാണ് നടി വെളിപ്പെടുത്തിയത്. റിയാലിറ്റി ഷോയിലെ ഒരു മത്സരാര്‍ത്ഥി തനിക്ക് ആറു വയസുള്ളപ്പോള്‍ നേരിട്ട ലൈം?ഗികപീഡനം തുറന്നുപറഞ്ഞു. ഈ സമയത്താണ് തനിക്കും സമാനരീതിയിലുള്ള അനുഭവമുണ്ടായിട്ടുണ്ടെന്ന് കങ്കണ പറഞ്ഞത്.

പ്രതിവര്‍ഷം നിരവധി കുട്ടികള്‍ക്കാണ് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നത്. എന്നാല്‍ പലരും പൊതു ഇടങ്ങളില്‍ ഇക്കാര്യം തുറന്നുപറയാന്‍ തയ്യാറാവുന്നില്ലെന്ന് കങ്കണ പറഞ്ഞു.

‘കുട്ടികള്‍ക്ക് മോശമായ രീതിയില്‍ സ്പര്‍ശനമേല്‍ക്കുന്നു. ചെറുപ്പത്തില്‍ എനിക്കും സംഭവിച്ചിട്ടുണ്ട്. നാട്ടിലുള്ള ഒരു പയ്യന്‍ മോശം രീതിയില്‍ സ്പര്‍ശിക്കുമായിരുന്നു. കുട്ടിയായതിനാല്‍ എനിക്ക് അന്ന് ഇതെന്താണെന്ന് മനസിലായിരുന്നില്ല. കുടുംബത്തിലുള്ളവര്‍ എത്ര സൂക്ഷിച്ചാലും കുട്ടികള്‍ക്ക് ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോകേണ്ടി വരുന്നു’- കങ്കണ കൂട്ടിച്ചേര്‍ത്തു.

ബോളിവുഡിലെ വിവാദ നായികയാണ് കങ്കണ റണൗട്ട്. ആരോടും എന്തും ഭയമില്ലാതെ പറയാനും അഭിപ്രായങ്ങള്‍ പറയാനും കങ്കണ മടി കാണിക്കാറില്ല. ഇഷ്ടാനിഷ്ടങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ പലര്‍ക്കും കങ്കണയോട് വെറുപ്പും വൈരാഗ്യവും ഉണ്ടായിട്ടുമുണ്ട്. താനും നടന്‍ ഹൃത്വിക് റോഷനും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്ന് നടി കങ്കണ റണൗട്ട് തന്നെയാണ് മുമ്പ് വെളിപ്പെടുത്തിയത്. അത് വലിയ വിവാദമായി മാറുകയും ചെയ്തിരുന്നു. പിന്നാലെ കങ്കണയ്‌ക്കെതിരെ ഹൃത്വിക് രംഗത്ത് എത്തുകയും ചെയ്തു. മാനഷ്ടത്തിന് ഹൃത്വിക് കങ്കണയ്‌ക്കെതിരെ കേസ് കൊടുത്തു.

ലോക്ക് അപ്പ് എന്ന പരിപാടിയില്‍ കങ്കണ വീണ്ടും പേര് പറയാതെ തന്റെ മുന്‍ കാമുകന്‍ ഹൃത്വിക്കിനെ കുറ്റപ്പെടുത്തിയിരുന്നു.ഏക്ത കപൂറാണ് കങ്കണ അവതാരികയായ ലോക്ക് അപ്പ് നിര്‍മിച്ചിരിക്കുന്നത്. ലോക്ക് അപ്പ് ആരംഭിച്ച ശേഷം തന്നോട് ബോളിവുഡ് മാഫിയയ്ക്ക് അസൂയ ഇരട്ടിയായിയെന്നും തന്നെ മോശക്കാരിയാക്കാന്‍ പലതും ചെയ്തുകൊണ്ടിരിക്കുകയാണെന്നും താന്‍ അത് കണ്ടെന്ന് നടിക്കുന്നേയില്ലെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി സംസാരിക്കാന്‍ സാധിക്കുമെങ്കില്‍ സ്വന്തം കാര്യം നോക്കാന്‍ അറിയാമെന്നും കങ്കണ അടുത്തിടെ പറഞ്ഞിരുന്നു.

വിവാഹിതരായ പുരുഷന്മാരെ കുറിച്ച് സംസാരിക്കവെയാണ് മുന്‍ കാമുകന്‍ ഹൃത്വിക്ക് റോഷന്റെ സ്വഭാവം എത്രത്തോളം മോശമായിരുന്നുവെന്ന് കങ്കണ വെളിപ്പെടുത്തിയത്. ഷോയിലെ മത്സരാര്‍ത്ഥികളിലൊരാളായ മുനവര്‍ ഫാറൂഖി വിവാഹിതനാണെന്നും ഒരു മകനുണ്ടെന്നും വെളിപ്പെടുത്തിയപ്പോഴാണ് കങ്കണ റണൗട്ട് തന്റെ മുന്‍ കാമുകന്റെ സ്വഭാവത്ത കുറിച്ച് പറഞ്ഞത്. ‘എല്ലാ പെണ്‍കുട്ടികളും വിവാഹിതരായ പുരുഷന്മാരുടെ മനോഹാരിതയില്‍ വീഴുന്നു. വ്യക്തിപരമായ അനുഭവത്തില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. വിവാഹിതരായ പുരുഷന്മാര്‍ എല്ലാം അറിയാവുന്നവരെപ്പോലെ വളരെ അധികം മനസിലാക്കി പെരുമാറും. അവര്‍ക്ക് ഉത്തരവാദിത്തമുള്ളതായി തോന്നും. അവര്‍ക്ക് ചുറ്റും യുവതികളെ ആകര്‍ഷിക്കുന്ന പ്രഭാവലയമുണ്ട്.’

‘അത്തരം പുരുഷന്മാര്‍ പിന്നീട് കുടുക്കില്‍പ്പെട്ടതിന്റെ കഥകളുണ്ട്. അത്തരക്കാര്‍ ഭാര്യയോടും കാമുകിയോടും സമാനമായ കഥകള്‍ ആണ് പറയുക. വിവാഹിതരായ പുരുഷന്മാര്‍ പറയുന്ന കഥകള്‍ കേട്ട് കാമുകിമാര്‍ക്ക് അദ്ദേഹത്തെ രക്ഷിക്കണമെന്ന് തോന്നും. ഞാന്‍ മാത്രമെ അദ്ദേഹത്തിനുള്ളൂവെന്ന തോന്നലുണ്ടാകും. പക്ഷേ അയാളുടെ ഭാര്യയുടെ കഥ കേട്ടാല്‍ നിങ്ങള്‍ യഥാര്‍ഥത്തില്‍ ഞെട്ടും. എന്റെ ജീവിത്തതില്‍ അത്തരത്തിലൊരു വലിയ സംഭവം ഉണ്ടായിട്ടുള്ളതാണ്’ കങ്കണ പറഞ്ഞു. ഹൃത്വിക് റോഷന്‍-കങ്കണ റണൗട്ട് കുടിപ്പക ബോളിവുഡിലെ എക്കാലത്തേയും ചൂടുപിടിച്ച ചര്‍ച്ചാ വിഷയമാണ്.

സൂസന്ന ഖാനുമൊത്ത് ദാമ്പത്യബന്ധം ഉണ്ടായിരുന്ന സമയത്തും തങ്ങള്‍ ഇരുവരും ഡേറ്റിങ്ങില്‍ ആയിരുന്നു എന്ന കങ്കണയുടെ വെളിപ്പെടുത്തലാണ് താരങ്ങള്‍ക്കിടയില്‍ ശത്രുത വളരാന്‍ ഇടയാക്കിയത്. കങ്കണയുമായുള്ള ബന്ധം നടന്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ല. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഹൃത്വിക്ക് റോഷന്‍ സൂസന്ന ഖാനെ വിവാഹം ചെയ്തത്. 2000ത്തില്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. ശേഷം 2014ല്‍ ഇരുവരും വിവാഹമോചിതരായി. ഇരുവരുടേയും ആണ്‍മക്കള്‍ ഹൃത്വിക്കിനൊപ്പമാണ് താമസിക്കുന്നത്. അതേസമയം ഹൃത്വിക്ക് ഇപ്പോള്‍ പുതിയ പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃത്വിക് റോഷനും ബോളിവുഡ് താരം സബ ആസാദും പ്രണയത്തിലാണെന്ന ഗോസിപ്പുകളാണ് സജീവമായി വരുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News