മമ്മൂക്കയെ കണ്ടപ്പോള്‍ കരഞ്ഞു പോയി; വേദനിപ്പിക്കുന്ന കമന്റുകള്‍ ഇടരുതെന്നും മമിത ബൈജു
കൊച്ചി:മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് മമിത ബൈജു. ഓപ്പറേഷന്‍ ജാവയിലൂടെ ശ്രദ്ധ നേടിയ മമിത സൂപ്പര്‍ ശരണ്യയിലെ സോന എന്ന കഥാപാത്രത്തിലൂടെയാണ് താരമായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് നടി. വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാന്‍ സാധിച്ചിട്ടുണ്ട്.
നിരവധി സിനിമകള്‍ മമിതയുടേതായി അണിയറയിലുണ്ട്. ഇപ്പോഴിതാ തന്റെ ഇഷ്ട താരം മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെക്കുറിച്ച് സംസാരിക്കുകയാണ് മമിത. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമിത മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.
മമ്മൂക്കയെ കണ്ടപ്പോള്‍ ഞാന്‍ കരഞ്ഞിട്ടുണ്ട്. മമ്മൂക്കയ്ക്ക് ഇത് അറിയില്ല. അര്‍ജുന്‍ അശോകന്‍ ചേട്ടന്റെ റിസപഷനായിരുന്നു. മമ്മൂക്കയും വന്നിരുന്നു. ഞാനും അമ്മയുമൊക്കെ സദസില്‍ ഇരിക്കുകയായിരുന്നു. ഭയങ്കരമായൊരു സിനിമാറ്റിക് രീതിയിലായിരുന്നു പിന്നെ നടന്നതെന്നാണ് മമിത പറയുന്നത്. ലാലേട്ടന്‍ വന്നു. മമ്മൂക്ക വന്നു, ഇരുവരും നേരെ വരികയും തിരിഞ്ഞു നോക്കുകയും പോവകുയമൊക്കെ ചെയ്തത് ഭയങ്കര സിനിമാറ്റിക്കായിരുന്നുവെന്നാണ് മമിത ഓർക്കുന്നത്.
മമ്മൂക്ക വന്നപ്പോല്‍ ക്രൗഡ് കൂടാതിരിക്കാനാണെന്ന് തോന്നുന്നു അവര്‍ ലൈറ്റ് ഒക്കെ ഓഫാക്കിയിരുന്നുവെന്നും മമിത പറയുന്നത്. മമ്മൂക്ക വരുന്നത് നോക്കി ഞാനിങ്ങനെ നില്‍ക്കുകയാണ്. അപ്പോള്‍ അമ്മ ചോദിക്കുവാണ് എന്താ മോളെ കരയുന്നത് എന്ന്. അപ്പോഴാണ് ഞാന്‍ കരയുകയാണെന്ന് ഞാന്‍ അറിയിരിക്കുന്നത്. മമ്മൂക്കയുടെ കൂടെ അഭിനയിക്കാന്‍ ഒരുപാട് ആഗ്രഹമുണ്ട്. ഒരു തവണയെങ്കിലും ഒരു ഷെട്ടിലെങ്കിലും സ്‌ക്രീനില്‍ ഒരുമിച്ച് വരണമെന്ന് ആഗ്രഹമുണ്ട്. ഞാനത് മനസില്‍ ഇമാജിന്‍ ചെയ്യുകയാണെന്നും മമിത പറഞ്ഞു.
പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നടിമാരുടെ ഫോട്ടോകള്‍ക്കും മറ്റും ലഭിക്കുന്ന മോശം കമന്റുകളെക്കുറിച്ചും മമിത മനസ് തുറക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നടി അനശ്വര രാജന്‍ പങ്കുവച്ച ഫോട്ടോകള്‍ക്കെതിരെ ഉയർന്ന വിമർശനങ്ങളെ ചൂണ്ടിക്കാണിച്ചായിരുന്നു മമിതയുടെ പ്രതികരണം.
മറ്റുള്ളവരുടെ കാര്യം എങ്ങനെയാണെന്ന് എനിക്കറിയില്ല. ഓരോരുത്തര്‍ക്കും അവരവരുടേതായ രീതിയാണല്ലോ. എന്റെ രീതിയെന്താണെന്നു വച്ചാല്‍, എന്താണോ അവര്‍ക്കിഷ്ടം അതവര്‍ ചെയ്യട്ടെ. മറ്റുള്ളവരെ വിധിക്കാന്‍ നമ്മള്‍ ആളല്ലെന്നാണ് മമിത പറയുന്നത്.
നമ്മള്‍ പെര്‍ഫ്‌കെട് അല്ല. പിന്നെ മറ്റുള്ളവരെ വിധിക്കാന്‍ നമ്മള്‍ ആരാണ്? ചിലരുണ്ടാകും പബ്ലിക്കലി ഭയങ്കര പെര്‍ഫെക്ടായിരിക്കും. പക്ഷെ വ്യക്തിജീവിതത്തില്‍ അവരെ ആര്‍ക്കും സഹിക്കാനാകില്ല. ആരും പെര്‍ഫെക്ടല്ല. നമ്മള്‍ ഒരാളെ വിധിക്കും മുമ്പ് നമ്മള്‍ പെര്‍ഫെക്ടാണോ എന്നാലോചിക്കുക. അല്ല, അപ്പോള്‍ പിന്നെ മിണ്ടാതിരിക്കുക എന്നാണ് മമിത പറയുന്നത്.
പ്രശംസിക്കാം. ഒരാളോട് നല്ലത് പറഞ്ഞാല്‍ നഷ്ടപ്പെടാന്‍ ഒന്നുമില്ല. ഒരു സെക്കന്റിലേക്ക് അവര്‍ സന്തുഷ്ടരാകും. അത് ജെനുവിനായിരിക്കണം. ഇഷ്ടപ്പെട്ടെങ്കില്‍ ഇഷ്ടപ്പെട്ടുവെന്ന് പറയാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല. പക്ഷെ അതേക്കുറിച്ച് കമന്റ് ചെയ്യുന്നത് വേറെ തരത്തിലായിരിക്കരുതെന്ന് പറയുകയാണ് മമിത ബെെജു.
അതേസമയം, പബ്ലിക് ഫിഗര്‍ ആയിരിക്കുമ്പോള്‍ എപ്പോഴും നല്ല കമന്റ് മാത്രമായിരിക്കില്ല കിട്ടുക. പക്ഷെ അത് പറയുന്നതിനൊരു രീതിയുണ്ട്. ആരേയും വേദനിപ്പിക്കരുതെന്നും മമിത പറയുന്നു.
2017 ല്‍ പുറത്തിറങ്ങിയ സര്‍വ്വോപരി പാലാക്കാരന്‍ എന്ന സിനിമയിലൂടെയാണ് മമിതയുടെ സിനിമാ എന്‍ട്രി. പിന്നീട് ഹണി ബീ 2, ഡാകിനി, വരത്തന്‍, വികൃതി, തുടങ്ങിയ ഹിറ്റുകളുടെ ഭാഗമായി. പിന്നീടാണ് ഓപ്പറേഷന്‍ ജാവയിലൂടെ നായികയാകുന്നത്. തുടര്‍ന്ന് വന്ന ഖോ ഖോയും ശ്രദ്ധിക്കപ്പെട്ടു. സൂപ്പര്‍ ശരണ്യയിലെ സോന എന്ന വേഷത്തിലൂടെ മമിത ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. ഫോര്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മലയാളത്തിന് പിന്നാലെ തമിഴിലും അരങ്ങേറാനുള്ള ഒരുക്കത്തിലാണ് മമിത ബെെജു ഇപ്പോള്‍.