EntertainmentNews

എച്ച് ഡി പ്രിന്റ് ചോർന്നു,15-ാം ദിവസം ലിയോയ്ക്ക് തിരിച്ചടി

ചെന്നൈ:ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് ദളപതി വിജയ് അഭിനയിച്ച ‘ലിയോ’ ഇപ്പോഴും തിയേറ്ററുകളിൽ ഗംഭീര പ്രദർശനം തുടരുകയാണ്. 600 കോടിയിലേയ്ക്ക് ചിത്രം കുതിക്കുകയാണെന്നാണ് പുതിയ സൂചന. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ ആരാധകർക്കും ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും നിരാശയാണ് നൽകുന്നത്. ലിയോ റിലീസ് ചെയ്ത് 15-ാം ദിവസമായ ഇന്ന് വിവിധ ഓൺലെെൻ പ്ലാറ്റ്ഫോമുകൾ വഴി ചിത്രത്തിന്റെ എച്ച് ഡി പ്രിന്റ് ചോർന്നു. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമോയെന്നാണ് ആശങ്ക.

അണിയറപ്രവർത്തകർ ചിത്രം ഓൺലെെനിൽ നിന്നും നീക്കം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് എന്നാണ് വിവരം. റെക്കോഡ് തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് ഒടിടി സ്ട്രീമിംഗിനായി ലിയോ വാങ്ങിയിരിക്കുന്നത്. അതിനെ ഇത് ബാധിക്കുമോയെന്നും ആശങ്കയുണ്ട്.

നവംബർ 15ന് ശേഷം ലിയോ ഒടിടി റിലീസ് ഉണ്ടാകുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാർത്തകൾ. പ്രിന്റ് ചോർന്ന സാഹചര്യത്തിൽ ചിലപ്പോൾ ഉടനെ ഒടിടി റിലീസ് ഉണ്ടാകുമെന്നും സൂചനയുണ്ട്. ലിയോ റിലീസായി മണിക്കൂറുകൾക്കുള്ളിൽ ചിത്രത്തിന്റെ പ്രിന്റ് നേരത്തെ ചോർന്നിരുന്നു. എന്നാൽ അത് അണിയറപ്രവത്തകർ വിജയകരമായി നീക്കം ചെയ്തു.

കേരളത്തിൽ ഏറ്റവും വേഗം 50 കോടി നേടുന്ന ചിത്രം എന്ന റെക്കോഡ് ആണ് ലിയോ നേടിയത്. 10 ദിവസം കൊണ്ട് വിജയ് ചിത്രം 50 കോടി ക്ളബിലെത്തിയിരുന്നു. യാഷ് നായകനായ ഹിറ്റ് ചിത്രം കെജിഎഫ് 2 കേരളത്തിൽ പതിനൊന്ന് ദിവസം കൊണ്ടാണ് ഇത്ര കളക്ഷൻ നേടിയത്. കമൽഹാസൻ നായകനായ ലോകേഷ് കനകരാജ് ചിത്രം വിക്രത്തിന്റെ റെക്കോഡും മറികടന്നാണ് ലിയോ ഈ നേട്ടം കെെവരിച്ചത്.

ചിത്രത്തിൽ തൃഷ, സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി വമ്പൻ താര നിര തന്നെയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button