വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍; ഹൈക്കോടതിയുടെ തീരുമാനം ഇങ്ങനെ

കൊച്ചി: വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റേയും തെരഞ്ഞെടുപ്പ് കമ്മീഷന്റേയും നടപടികള്‍ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.

കൊറോണ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ മേയ് രണ്ടിലെ വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നുമായിരുന്നു ഹര്‍ജികളിലെ ആവശ്യം. വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മിഷനും വിശദീകരിച്ചതോടെ ഹര്‍ജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു.

ഫലപ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കുമെന്നും, വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കം സര്‍വകക്ഷി യോഗത്തില്‍ എടുത്ത തീരുമാനങ്ങളാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. കൊറോണ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനും കോടതിയില്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News