InternationalNews

ഹത്രാസ് കേസ്: നടന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അലഹാബാദ് ഹൈക്കോടതി

ന്യൂഡല്‍ഹി: ഹത്രാസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രിയില്‍ സംസ്‌കരിച്ച നടപടിയെ അതിരൂക്ഷമായി വിമര്‍ശിച്ച് അലഹാബാദ് ഹൈക്കോടതി. പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും നേരെയുള്ള മനുഷ്യാവകാശ ലംഘനമാണിതെന്നും അതിനാല്‍ അതിന്റെ ഉത്തരവാദികളെ കണ്ടെത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.

മതാചാരങ്ങള്‍ അനുസരിച്ച് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനുള്ള ഭരണഘടന അവകാശം മാനിക്കപ്പെടേണ്ടതുണ്ട്. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി ഇത്തരം അമൂല്യമായ അവകാശങ്ങള്‍ നിരസിക്കാനാവില്ലെന്നും ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് രാജന്‍ റോയ് എന്നിവര്‍ പറഞ്ഞു. മാത്രവുമല്ല, കേസ് ചര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്തരുതെന്നും കോടതി മുന്നറിയിപ്പു നല്‍കി. കേസ് ചര്‍ച്ച ചെയ്യുന്നതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ സ്വഭാവഹത്യ നടത്തരുതെന്നും കോടതി മുന്നറിയിപ്പു നല്‍കി.

വിഷയം തിങ്കളാഴ്ചയാണ് കോടതി പരിഗണിച്ചതെങ്കിലും വിധിപ്പകര്‍പ്പ് ഇന്നലെയാണു പുറത്തെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം അര മണിക്കൂറെങ്കിലും കുടുംബത്തിനു വിട്ടുനല്‍കാതിരുന്നത് ന്യായീകരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. വീട്ടില്‍ അന്ത്യകര്‍മങ്ങള്‍ നടത്താന്‍ അനുവദിച്ച ശേഷം ആ രാത്രിയിലോ അടുത്ത ദിവസമോ സംസ്‌കരിക്കാമായിരുന്നെന്നും കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button