കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ; മികച്ച ഐഡിയയുമായി മലയാളികളുടെ ‘രമണന്‍’

സംസ്ഥാനത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ ആളുകളെ വീട്ടിലിരുത്താനുള്ള മികച്ച ഐഡിയയുമായി എത്തുകയാണ് മലയാളികളുടെ സ്വന്തം ‘രമണന്‍’. സര്‍ക്കാരിന്റെ ഒരു പ്രഖ്യാപനം കൊണ്ട് കേരളത്തിലെ പ്രശ്നങ്ങളെല്ലാം മാറുമെന്നാണ് നടന്‍ ഹരിശ്രീ അശോകന്‍ പറയുന്നത്.

കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കാനാണ് താരം കുറിച്ചത്. താരത്തിന്റെ ഇഷ്ടകഥാപാത്രമായ രമണന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്. സത്യത്തില്‍ കൊറോണ വരാത്ത കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കുമെന്ന് പ്രഖ്യാപിച്ചാല്‍ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് കേരളത്തിലുള്ളൂ… സാറുമാരെ.- ഹരിശ്രീ അശോകന്‍ കുറിച്ചു. എന്തായാലും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ് പോസ്റ്റ്.

ഇതിനു താഴെ നിരവധി പേരാണ് ട്രോളുകള്‍ കൊണ്ട് എത്തുന്നത്. ഒരു ലക്ഷം മേടിച്ചു കഴിഞ്ഞ് കൊറോണ വന്നാല്‍ കുഴപ്പമുണ്ടോന്നു ചോദിക്ക്- എന്നാണ് ചിലരുടെ കമന്റ്. രമണന്റെ ബുദ്ധിയെ പുകഴ്ത്തിയും കമന്റുകള്‍ വരുന്നുണ്ട്. രമണന്റെ ബുദ്ധി റോക്കറ്റ് ആണല്ലോ, ദാസാ നമുക്കെന്താടാ ഈ ബുദ്ധി നേരത്തെ തോന്നാഞ്ഞത്- എന്നിങ്ങനെ കമന്റുകള്‍ ഏറെയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News