ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വര്‍ഷം

 ‘ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം’ എന്ന് ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. ആ തിരിച്ചറിവിന്റെ നാലാം വാര്‍ഷികമാണിതെന്നും ഹരീഷ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ശരീരത്തില്‍ പേസ് മേക്കര്‍ ഘടിപ്പിച്ചതിന്റെ ഫോട്ടോ സഹിതമാണ് ഹരീഷിന്റെ കുറിപ്പ്.

ഹരീഷ് ശിവരാമകൃഷ്ണന്റെ  കുറിപ്പ്

തോള്‍ എല്ലിന് താഴെ, നെഞ്ചിന്‍ കുഴിയില്‍ ഒരു godrej ഇന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വര്‍ഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാര്‍ഷികവും.

ആധുനിക വൈദ്യ ശാസ്ത്രത്തിനും, ഡോക്ടര്‍ മാര്‍ക്കും ഒരുപാട് നന്ദി, സ്നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്നേഹം.

നബി: കൂളിംഗ് ഗ്ലാസ് വിട്ടു ഒരു കളിയും ഇല്ല. കണ്ണുപൊട്ടന്‍ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News