24.7 C
Kottayam
Monday, June 8, 2026

കാത്തിരിക്കുകയായിരുന്നു ഇനി നീ ഒരിക്കലും വരില്ലെന്നറിയുന്ന ആ രാത്രികളിൽ ഒറ്റക്ക് പറയാം ചിയേർസ്… അനിലിനെ ഓർത്ത് ഹരീഷ് പേരാടി

Must read

കൊച്ചി:നാടകത്തിലും സിനിമയിലും ഒരുപോലെ സൗഹൃദങ്ങളുള്ള താരമായിരുന്നു അനില്‍ പി നെടുമങ്ങാട്. സൗഹൃദങ്ങള്‍ക്ക് വളരെ വില കല്‍പ്പിച്ച താരം. അനില്‍ പി നെടുമങ്ങാടിന്റെ അകാല മരണവാര്‍ത്ത വലിയ ഞെട്ടലോടെയായിരുന്നു എല്ലാവരും കേട്ടത്. അഭിപ്രായ വ്യാത്യാസങ്ങൾ ഞങ്ങൾക്കിടയിൽ കുറവായിരുന്നുവെന്നാണ് അനില്‍ പി നെടുമങ്ങാടിനെ അനുസ്‍മരിച്ച് നടൻ ഹരീഷ് പേരടി പറയുന്നത്. അനില്‍ പി നെടുമങ്ങാടിനൊപ്പമുള്ള ഫോട്ടോ ഹരീഷ് പേരടി ഷെയര്‍ ചെയ്‍തിട്ടുണ്ട്. അനില്‍ നെടുമങ്ങാടിനെ കുറിച്ചുള്ള സൗഹൃദത്തെ കുറിച്ചാണ് ഹരീഷ് പേരടി പറയുന്നത്.

ഏതോ നാടക രാത്രിയിൽ തുടങ്ങിയ ബന്ധം. സിനിമയുടെ രാത്രികൾ അതിനെ സജീവമാക്കി. ഒന്നിച്ചിരിക്കുമ്പോൾ കൂടുതലും ഞങ്ങൾ നാടകത്തെപറ്റിയായിരുന്നു വർത്തമാനം പറഞ്ഞിരുന്നത്. അഭിപ്രായ വ്യാത്യാസങ്ങൾ ഞങ്ങൾക്കിടയിൽ കുറവായിരുന്നു. ഇപ്പോൾ ഞാൻ അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമയിൽ 30 ന് അവൻ എത്തും എന്ന് പറഞ്ഞപ്പോൾ തൊട്ട് അടുത്ത റൂം തന്നെ അവന് കൊടുക്കണം എന്ന് പറഞ്ഞ് കാത്തിരിക്കുകയായിരുന്നു. ഇനി നീ ഒരിക്കലും വരില്ലെന്ന അറിയുന്ന ആ രാത്രികളിൽ ഒറ്റക്ക് പറയാം ചിയേർസ് എന്ന് ഹരീഷ് പേരടി പറയുന്നു.

ക്രിസ്‍മസ് ദിവസമായിരുന്നു അനില്‍ പി നെടുമങ്ങാട് അന്തരിച്ചത്.മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോള്‍ മുങ്ങി മരിക്കുകയായിരുന്നു അനില്‍ പി നെടുമങ്ങാട്.

https://m.facebook.com/story.php?story_fbid=895086507698366&id=100015910756367

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

Popular this week