26 C
Kottayam
Monday, May 13, 2024

എല്ലാ സിനിമാ ലൊക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ്, ഈ കെട്ട കാലത്ത് അവര്‍ക്കുവേണ്ടി വാക്കുകള്‍ കൊണ്ടെങ്കിലും കൂടെ നില്‍ക്കേണ്ടേ? ഹരീഷ് പേരടി

Must read

തൃശൂര്‍: കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനെ പിന്തുണച്ച് നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. ഇപ്പോഴിതാ കര്‍ഷകരെ പിന്തുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

എല്ലാ സിനിമാ ലൊക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണെന്നും നമുക്ക് അന്നം തരുന്ന പട്ടാളം നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തിലാണെന്നും ഈ കെട്ട കാലത്ത് അവര്‍ക്കുവേണ്ടി വാക്കുകള്‍ കൊണ്ടെങ്കിലും കൂടെ നില്‍ക്കേണ്ടേ എന്നുമാണ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഏല്ലാ സിനിമാ ലോക്കേഷനുകളിലും ഭക്ഷണം കിട്ടുന്നത് രാജ്യത്തെ കര്‍ഷകരുടെ അദ്ധ്വാനത്തിന്റെ ഫലം കൊണ്ടാണ് …നമുക്ക് അന്നം തരുന്ന പട്ടാളം നിലനില്‍പ്പിനു വേണ്ടിയുള്ള സമരത്തിലാണ്…അതിര്‍ത്തിയിലെ പട്ടാളക്കാരുടെ അത്ര തന്നെ പ്രാധാന്യമുള്ളവര്‍…ഏല്ലാ ഭാഷയിലുമുള്ള സിനിമകള്‍ കാണുന്നവര്‍…ഈ കെട്ട കാലത്ത് അവര്‍ക്കുവേണ്ടി വാക്കുകള്‍ കൊണ്ടെങ്കിലും കൂടെ നില്‍ക്കേണ്ടേ?..അതല്ലേ അതിന്റെ ശരി…ചരിത്രത്തില്‍ നിങ്ങളുടെ വാക്കുകള്‍ക്കും ഇടമുണ്ടാവും..സിനിമയില്‍ അഭിനയിക്കാന്‍ ഭക്ഷണം കഴിച്ചാലല്ലേ നമുക്ക് ഊര്‍ജം കിട്ടുകയുള്ളു…ഭക്ഷണം കിട്ടാതായാല്‍ എന്ത് സിനിമ?..എന്ത് ജീവിതം …

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week