വേഷം പൊളിച്ചു, സഖാവിനെക്കാള്‍ അഞ്ച് മാര്‍ക്ക് കൂടുതല്‍ ടീച്ചര്‍ക്ക്; ഹരീഷ് പേരടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമലയുടെയും ദുബായില്‍ നിന്നുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പതിവ് വേഷത്തില്‍ നിന്നും മാറി പാന്റും ഷര്‍ട്ടുമായിരുന്നു മുഖ്യമന്ത്രിയുടെ വേഷം. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ വേഷത്തെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.

70 കഴിഞ്ഞവരില്‍ എല്ലാ വേഷവും ചേരുന്ന ഒരാള്‍ മമ്മൂട്ടിയാണെന്നായിരുന്നു താന്‍ ഇതുവരെ വിചാരിച്ചിരുന്നതെന്നും, എന്നാല്‍ സഖാവ് പൊളിച്ചെന്നുമാണ് ഹരീഷ് പേരടി പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തതിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണരൂപം :

സഖാവേ ഇത് തകര്‍ത്തു…70 വയസ്സ് കഴിഞ്ഞവരില്‍ എല്ലാ വേഷങ്ങളും ചേരുന്ന ഒരാള്‍ മമ്മുക്കയാണെന്നായിരുന്നു എന്റെ ഇതുവരെയുള്ള ധാരണ…നിങ്ങള്‍ അതിനെയും പൊളിച്ചു…എന്തായാലും ടീച്ചറുടെ അടുത്ത് എത്തില്ല…വേഷത്തില്‍ സഖാവിനെക്കാള്‍ ഒരു അഞ്ച് മാര്‍ക്ക് ഞാന്‍ ടീച്ചര്‍ക്ക് കൊടുക്കും…ജീവിക്കുന്ന കാലത്തിനനുസരിച്ച് രാഷ്ട്രിയത്തെ പുതുക്കാന്‍ വേഷങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്…പഴയ കോലങ്ങള്‍ മാറ്റുമ്പോള്‍ തന്നെയാണ് പുതിയ ചിന്തകള്‍ക്കും പ്രസ്‌ക്തിയേറുന്നത്..കരിപുരണ്ട പഴയ തീവണ്ടിയേക്കാള്‍ ഭംഗിയില്ലേ നമ്മുടെ സ്വപ്നത്തിലെ കെ.റെയിലിന് …അതുകൊണ്ട്തന്നെ നിങ്ങള്‍ രണ്ടുപേരുടെയും ഈ ആധുനികതക്ക്,പുതിയ വേഷത്തിന് സമകാലിക കേരളരാഷ്ട്രീയത്തില്‍ വലിയ പ്രസ്‌ക്തിയുണ്ട്…കൃത്യമായ രാഷ്ട്രിയമുണ്ട്…ലാല്‍സലാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News