24 C
Kottayam
Thursday, June 4, 2026

അടുത്ത മൂന്നാഴ്ചക്കകം കൊവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയും; പ്രതീക്ഷ പങ്കുവെച്ച് ആരോഗ്യമന്ത്രി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറയുന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടുത്ത മൂന്നാഴ്ചക്കകം കൊവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് രണ്ടുവര്‍ഷമാകുമെന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ വാക്കുകള്‍.

കൊവിഡ് മൂന്നാംതരംഗത്തില്‍ ഒമൈക്രോണ്‍ വകഭേദമാണ് പടരുന്നത്. രോഗം ബാധിച്ച ഒട്ടുമിക്ക ആളുകളിലും ഒമൈക്രോണ്‍ വകഭേദമാണ് കണ്ടെത്തിയത്. ഒമൈക്രോണിനെ നിസാരമായി കാണരുത്. ജാഗ്രത തുടരണം. നിലവില്‍ വ്യാപനതോത് കുറഞ്ഞിട്ടുണ്ട്. അടുത്ത മൂന്നാഴ്ചക്കകം കൊവിഡ് കേസുകള്‍ ഗണ്യമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍.

കഴിഞ്ഞ ആഴ്ചകളില്‍ വ്യാപനത്തിന്റെ വളര്‍ച്ചാനിരക്ക് 200 ശതമാനം കടന്നും മുന്നോട്ടു പോയിരുന്നു. ഇപ്പോള്‍ 58 ശതമാനത്തിലാണ്. വരും ദിവസങ്ങളില്‍ വ്യാപനം കുറയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ തന്നെ തിരുവനന്തപുരത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുതുടങ്ങി. എറണാകുളത്തും ഒരാഴ്ച കൊണ്ട് കോവിഡ് കേസുകള്‍ കുറയുമെന്നാണ് പ്രതീക്ഷ.

മറ്റു ജില്ലകളിലും കോവിഡ് കേസുകള്‍ പീക്കില്‍ എത്തിയിട്ട് കുറയുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍. നിലവില്‍ മരണസംഖ്യ വര്‍ധിക്കാത്തതും ഗുരുതരമാകുന്ന കേസുകള്‍ കുറഞ്ഞുതന്നെ നില്‍ക്കുന്നതും ആശ്വാസം നല്‍കുന്നതായാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week