‘ഞാന്‍ കെ റെയില്‍ പക്ഷക്കാരന്‍… പക്ഷേ കേരളത്തില്‍ നടക്കുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് എതിര്‍പ്പ്’; ഹരീഷ് പേരടിയുടെ പ്രതിഷേധ കുറിപ്പ്

കെ റെയില്‍ പ്രതിഷേധം കനക്കുമ്പോള്‍ വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ കുറിപ്പ്. താന്‍ കെ റെയിലിനെ അനുകൂലിക്കുന്ന ആളാണെന്നും എന്നാല്‍, സര്‍ക്കാര്‍ അടിമകള്‍ നടത്തുന്ന മഞ്ഞക്കല്ല് ഫാസിസത്തോട് തനിക്ക് എതിര്‍പ്പാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഏത് പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയില്‍ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്… പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നു നടന്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഞാന്‍ K-Rail പക്ഷക്കാരനാണ് … കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന ഒരാള്‍ എന്ന നിലക്ക് ഏത് പ്രതിസന്ധിയേയും ജനകീയമായി മറികടന്ന് കെ. റെയില്‍ നടപ്പാക്കിയേ പറ്റു എന്ന് ആഗ്രഹിക്കുന്ന ഒരു മനുഷ്യനാണ്… പക്ഷെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വികസനത്തിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്ന മഞ്ഞക്കല്‍ ഫാസിസത്തോട് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു…

വിട്ടുടമസ്ഥന്റെ സമ്മതമില്ലാതെ കുറച്ച് സര്‍ക്കാര്‍ അടിമകള്‍ ഒരു മഞ്ഞകല്ലുമായി വന്നാല്‍ അതിന് റാന്‍ മുള്ളാന്‍ ഇത് കീംമിന്റെ ഉത്തരകൊറിയയല്ല… കെ.ടി.മുഹമമ്ദും, തോപ്പില്‍ ഭാസിയും, N.N.പിള്ളയും നാടകം കളിച്ചുണ്ടാക്കിയ കേരളമാണ്… എന്ത് കിട്ടും? എപ്പോള്‍ കിട്ടും? എന്ന് പച്ചക്ക് മുദ്ര കടലാസ്സില്‍ എഴുതിതന്നതിനു ശേഷം കല്ലിട്ടാല്‍ മതി… അല്ലാത്ത കല്ലുകള്‍ ഫാസിസത്തിന്റെ അണ്ണാക്കിലേക്ക് എറിയുക…കെ.റെയില്‍ മതി… ഫാസിസ്റ്റ് റെയില്‍ വേണ്ട..

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News