26.7 C
Kottayam
Saturday, May 4, 2024

‘ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്, എന്നാല്‍ മറ്റു ചില രാജ്യങ്ങളുടെ പതാക തന്നെ ചന്ദ്രനിലുണ്ട്’ ചന്ദ്രയാന്‍ 2 വിക്ഷേപണത്തിന് പിന്നാലെ പാകിസ്ഥാനെ ട്രോളി ഹര്‍ഭജന്‍ സിംഗ്

Must read

ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായ ചന്ദ്രയാന്‍ 2 വിക്ഷേപണം വിജയിച്ചതിന് പിന്നാലെ അയല്‍രാജ്യമായ പാക്കിസ്ഥാനെ ട്രോളി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ഇന്ത്യന്‍ വിജയത്തില്‍ ട്വിറ്ററിലൂടെ ആഹ്ലാദം പ്രകടിപ്പിച്ച ഹര്‍ഭജന്‍ ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദനം അറിയിച്ചതിന് ശേഷമാണ് പാക്കിസ്ഥാനെ ട്രോളിയത്.

ചില രാജ്യങ്ങളുടെ പതാകയില്‍ ചന്ദ്രനുണ്ട്. എന്നാല്‍ മറ്റു ചില രാജ്യങ്ങളുടെ പതാക തന്നെ ചന്ദ്രനിലുണ്ട് എന്നായിരുന്നു ഭാജിയുടെ ട്രോള്‍. ചന്ദ്രന്റെ ചിഹ്നമുള്ള പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ പതാകയുടെ ചിത്രവും ഹര്‍ഭജന്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലൈ 15ന് വിക്ഷേപിക്കേണ്ടിയിരുന്ന ചന്ദ്രയാന്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്നലെയാണ് വിജയകരമായി വിക്ഷേപിച്ചത്. 48 ദിവസത്തിനുശേഷം ചന്ദ്രയാന്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ തൊടുമെന്നാണ് പ്രതീക്ഷ. ചന്ദ്രനില്‍ മനുഷ്യനിര്‍മിത ഉപകരണമെത്തിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. റഷ്യ, അമേരിക്ക, ചൈന എന്നിവയാണ് മറ്റു മൂന്നു രാജ്യങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week