27.4 C
Kottayam
Thursday, June 4, 2026

ഹാപ്പി സർദാർ,ക്നാനായ കല്യാണവുമായി കാളിദാസ് ജയറാം

Must read

കോട്ടയം: ഒരു സിനിമയല്ല ഒരാെന്നര പടത്തിനുള്ള വിഭവങ്ങളാണ് കോട്ടയത്തിന്റെ തനത് ക്നാനായ കല്യാണത്തിനുള്ളത്. ചന്ദം ചാർത്തും കാർന്നോൻമാരുടെ സ്മോളടിയുമൊക്കെയായി സംഗതി കൊഴുക്കും. ഇതിനാെക്കെ പുറേമേ ക്നാ പെണ്ണിന് വരനായി പഞ്ചാബി യുവാവു കൂടിയെത്തിയാലോ സംഗതി പാെളിയ്ക്കും

കാളിദാസ് ജയറാം നായകനാകുന്ന പുതിയ  ചിത്രം ഹാപ്പി സർദാർ ആണ് ക്നാനായ കല്യാണം ഹാസ്യത്തിെൻറെ അകമ്പടിയോടെ സ്ക്രീനിലെത്തിയ്ക്കുന്നത്. പൂർണ്ണമായും ഹാസ്യത്തിന് പ്രാധാന്യം നൽകിയുള്ള കുടുംബചിത്രം ആണ് ഒരുക്കിയിരിയ്ക്കുന്നതെന്ന് സംവിധായകരായ സുധീപ് ജോഷിയും, ഗീതികയും. പറയുന്നു.കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും .

പുതുമുഖം മെറിൻ ഫിലിപ്പ് നായികയായ ചിത്രത്തിൽ സിദ്ദിഖ്, ഹിന്ദി നടൻ ജാവേദ് ജാഫ്രി, ഷറഫുദ്ദീൻ, ബാലു വർഗീസ്, ശ്രീനാഥ് ഭാസി, കരിക്ക് ഫെയിം സെബൂട്ടി അടക്കമുള്ള വമ്പൻ താരനിരയും  വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. റിയല സ്റ്റിക്കായ സമകാലീന ചിത്രങ്ങളുടെ ആഖ്യാനത്തിൽ നിന്ന് വ്യത്യസ്തമാണെങ്കിലും എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടും വിധമുള്ള ആക്ഷനും, റൊമാൻസും എല്ലാം ഹാപ്പി സർദാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നും ഇവർ വ്യക്തമാക്കുന്നു.

കോട്ടയം സ്വദേശിയായ സുദീപും, ഗീതികയും മാധ്യമ പ്രവർത്തനരംഗത്ത് നിന്നുമാണ് സിനിമ സംവിധാന രംഗത്തേക്ക് എത്തുന്നത്. മലയാള സിനിമ ചരിത്രത്തിൽ ആദ്യമായാണ് ദമ്പതിമാരായ സംവിധായകർ ഒരു സിനിമ ഒരുക്കുന്നതെന്നതും ഹാപ്പി സർദാറിനെ ശ്രദ്ധേയമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week