27.6 C
Kottayam
Thursday, June 4, 2026

ബന്ധം പിരിഞ്ഞതിനു പിന്നാലെ മുൻ ഭർത്താവിന്റെ സഹോദരിക്കെതിരെ രണ്ട് കോടി രൂപയുടെ മാനനഷ്ടകേസ് നൽകി നടി ഹൻസികാ മോട്‌വാനി

Must read

മുംബൈ: അടുത്തിടെയാണ് തെന്നിന്ത്യൻ നടി ഹൻസികാ മോട്‌വാനിയും ബിസിനസുകാരനായ സൊഹേൽ ഖതൂരിയയും വിവാഹമോചിതരായത്. നാല് വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിഞ്ഞത്. ജീവനാംശമായി ഒരു രൂപ പോലും വേണ്ടെന്ന് ഹൻസിക നിലപാടെടുത്തതും വലിയ വാർത്തയായിരുന്നു. ഇപ്പോഴിതാ സൊഹേലിന്റെ സഹോദരി മുസ്‌കാൻ നാൻസി ജെയിംസിനെതിരെ മാനനഷ്ട കേസ് നൽകിയിരിക്കുകയാണ് ഹൻസിക.

മുംബൈ സെഷൻസ് കോടതിയിലാണ് ഹൻസിക ഹർജി ഫയൽ ചെയ്തത്. രണ്ട് കോടി കോടി രൂപ ആവശ്യപ്പെട്ടാണ് താരം മാനനഷ്ട കേസ് കൊടുത്തത്. തനിക്കെതിരെ പ്രസ്താവന നടത്തുന്നതിൽ നിന്ന് മുസ്‌കാനെ വിലക്കണമെന്നും പരസ്യമായി മാപ്പ് പറയാൻ നിർദേശിക്കണമെന്നും ഹൻസിക ഹർജിയിൽ ആവശ്യപ്പെട്ടു. അഡ്വ. അദ്‌നാൻ ഷെയ്ഖ് മുഖേനെയാണ് താരം ഹർജി ഫയൽ ചെയ്തത്.

- Advertisement -

മുസ്‌കാൻ തനിക്കെതിരെ തെറ്റായതും അപകീർത്തികരമായതുമായ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ നടത്തിയെന്നാണ് ഹർജിയിൽ ഹൻസികാ മോട്‌വാനി ഉന്നയിച്ച പ്രധാന ആരോപണം. ഹൻസികയ്ക്കും സഹോദരൻ പ്രശാന്ത് മോട്‌വാനിക്കുമെതിരെ ഗാർഹിക പീഡനം ഉൾപ്പെടെയുള്ള ആരോപണങ്ങൾ നേരത്തേ മുസ്‌കാൻ സോഷ്യൽ മീഡിയയിൽ ഉന്നയിച്ചിരുന്നു.

- Advertisement -

എന്നാൽ താൻ കടം നൽകിയ 27 ലക്ഷം രൂപ തിരികെ തരാതിരിക്കാനാണ് മുസ്‌കാൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചത് എന്ന് ഹൻസിക ഹർജിയിൽ പറഞ്ഞു. പ്രശാന്ത് മോട്‌വാനിയുമായുള്ള വിവാഹത്തിന്റെ സമയത്താണ് മുസ്‌കാൻ തന്റെ പക്കൽ നിന്ന് ഈ തുക കടം വാങ്ങിയത്. പലതവണ ആവശ്യപ്പെട്ടിട്ടും മുസ്‌കാൻ ഈ തുക നൽകിയില്ലെന്നും ഹൻസിക ഹർജിയിൽ പറയുന്നു.

- Advertisement -

സഹോദരന്റെ വിവാഹത്തിൽ താൻ ചെറിയ ഇടപെടൽ മാത്രമേ നടത്തിയിട്ടുള്ളൂ. വിവാഹത്തിന് ശേഷം ഇരുവർക്കുമൊപ്പമല്ല താൻ താമസിച്ചിരുന്നത്. കാലക്രമേണ ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. എന്നാൽ ഇതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്നും ഹൻസികാ മോട്‌വാനി പറഞ്ഞു. സിവിൽ മാനനഷ്ട കേസിന് പുറമെ മുസ്‌കാനെതിരെ ക്രിമിനൽ മാനനഷ്ട കേസും ഹൻസിക നൽകിയിട്ടുണ്ട്. അന്ധേരി മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെയാണ് ഈ കേസ് നൽകിയത്.

പ്രശാന്തിനും ഹൻസികയ്ക്കുമെതിരെ നേരത്തേ മുസ്‌കാൻ പരാതി നൽകുകയും ഈ പരാതിയിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഈ പരാതിയിലെ ആരോപണങ്ങൾ പൂർണമായും നിഷേധിച്ച ഹൻസിക നേരത്തേ ഇതിനെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week