കളിച്ചുകൊണ്ടിരുന്ന 12കാരന്‍ കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചു; സംഭവം കണ്ടു നിന്ന മുത്തച്ഛന്‍ കഴഞ്ഞ് വീണു മരിച്ചു

കോഴിക്കോട്: വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കഴുത്തില്‍ ഷാള്‍ കുരുങ്ങി പന്ത്രണ്ടുകാരന്‍ മരിച്ചു. സംഭവം നേരില്‍ കണ്ടു നിന്ന മത്തച്ഛന്‍ ഹൃദയസ്തംഭനം മൂലം കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയില്‍ ഇന്ന് രാവിലെ 10 മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

<p>കന്നൂട്ടിപാറ ചക്കച്ചാട്ടില്‍ അബ്ദുല്‍ ജലീലിന്റെ മകന്‍ മുഹമ്മദ് ബാസിം(12) ആണ് കഴുത്തില്‍ ഷാള്‍ കുടുങ്ങി മരിച്ചത്. കൈതപ്പൊയില്‍ മര്‍കസ് പബ്ലിക് സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പേരക്കുട്ടിയുടെ മരണം നേരില്‍ കണ്ട മുത്തച്ഛന്‍ അലവിഹാജി(68)യാണ് ഹൃദയസ്തംഭനം വന്ന് മരിച്ചത്.</p>

<p>രാവിലെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ ബാസിമിന്റെ കഴുത്തില്‍ അബന്ധത്തില്‍ ഷാള്‍ കുരുങ്ങുകയായിരുന്നു. തുടര്‍ന്ന് അപകടം നേരില്‍കണ്ട അലവി ഹാജി കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദ്രോഗിയായ അലവിഹാജിയെയും ഉടന്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.</p>

<p>താമരശ്ശേരി എസ് ഐ സനല്‍രാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആശുപത്രിയില്‍ എത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ബാസിമിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News