NationalNewsRECENT POSTSTop Stories
തൂവാല മോഷണം പോയി; പരാതിയുമായി റെയില്‍വെ ഉദ്യോഗസ്ഥന്‍
നാഗ്പുര്‍: തൂവാല മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ച് നാഗ്പുര്‍ സ്വദേശി ഹര്‍ഷവര്‍ധന്‍ ജിതെ. റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന ഹര്‍ഷവര്‍ധന്‍ തിങ്കളാഴ്ച തന്റെ മുന്‍ സഹപ്രവര്‍ത്തകരെ കാണാന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജരുടെ ഓഫീസില്‍ പോയിരുന്നു. ഇവിടെ നിന്നും മടങ്ങുന്നതിനിടെയാണ് കൈയിലുണ്ടായിരുന്ന തൂവാല കാണാതായ വിവരം അറിയുന്നത്.
ഉടന്‍തന്നെ അദ്ദേഹം സര്‍ദാര്‍ പോലീസ് സ്റ്റേഷനിലെത്തി തൂവാല മോഷ്ടിക്കപ്പെട്ടതാണെന്നും ആരെങ്കിലും അത് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്നും പരാതി നല്‍കി. അതേസമയം, ഇതു സംബന്ധിച്ച് പരാതി സ്വീകരിച്ചെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News