കൈ തല്ലിയൊടിച്ചു, കൊല്ലുമെന്നും ഭീഷണി; ഇടുക്കിയില്‍ മക്കളുടെ പീഡനം സഹിക്കാന്‍ കഴിയാതെ വീട് വിട്ടിറങ്ങി അച്ഛനും അമ്മയും

ഇടുക്കി :മക്കളുടെ പീഡനം സഹിക്കാന്‍ കഴിയാതെ പ്ലാസ്റ്റിക് ഷെഡില്‍ നരക യാതനയില്‍ കഴിയുകയാണ് ഒരു അച്ഛനും അമ്മയും. 74 കാരനായ ചാക്കോയും 70 കാരിയായ റോസമ്മയുമാണ് മക്കളുടെ ആക്രമണം ഭയന്ന് വീട് വിട്ടിറങ്ങി ഇവിടെ കഴിയുന്നത്.

ആറുമാസത്തിലധികം വാടകയ്ക്ക് താമസിച്ചു. എന്നാല്‍,വാടക കൊടുക്കാന്‍ പണമില്ലാതായപ്പോള്‍ അവിടെ നിന്നിറങ്ങി. പെന്‍ഷന്‍ തുക മിച്ചം പിടിച്ച പൈസകൊണ്ട് പ്ലാസ്റ്റിക് വള്ളിയും കമ്പും കൂട്ടിക്കെട്ടി ഷെഡുണ്ടാക്കി. കാറ്റും മഴയും വന്നാല്‍ ഷെഡ് ചോര്‍ന്നൊലിക്കും. ശുചിമുറിയില്ല. ഇതിനു പുറമെ തമിഴ്നാട് വനത്തിലെ വന്യജീവികളുടെ ഭീഷണിയും.

എന്നാല്‍, ഈ നരക യാതനയില്‍ കഴിയുമ്പോഴും മദ്യലഹരിയിലെത്തിയ മകന്‍ ബിനു അമ്മയുടെ കൈ തല്ലിയൊടിക്കുകയും ചെയ്തു. ഇതോടെ ചാക്കോയും റോസമ്മയും കോടതിയെ സമീപിച്ചു. ജയിലില്‍ നിന്നും ഇറങ്ങിയാല്‍ കൊല്ലുമെന്നാണ് മകന്റെ ഭീഷണി. അതേസമയം, മക്കളില്‍ നിന്നും സംരക്ഷണം ഉറപ്പാക്കാന്‍ കമ്പംമെട്ട് പൊലീസിന് കോടതി നിര്‍ദേശം നല്‍കി.ഇത് നടപ്പാക്കാന്‍ ദമ്പതികളുടെ ഇളയ മകന്‍ ബിജുവിനെ തേടിയുള്ള അന്വേഷണത്തിലാണ് തങ്ങളെന്നും പൊലീസ് പറഞ്ഞു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News