27.4 C
Kottayam
Thursday, June 4, 2026

അപകടത്തിൽ നട്ടെല്ലിനു പരുക്ക്, നടക്കാനാകില്ലെന്നു ഡോക്ടർമാർ; ഇതാ കിടിലൻ വർക്ഔട്ട് വിഡിയോയുമായി ഹനാൻ

Must read

കൊച്ചി:സ്വന്തം പഠനത്തിനുവേണ്ട ചെലവുകള്‍ കണ്ടെത്താന്‍ തെരുവില്‍ മീൻകച്ചവടം നടത്തി മലയാളികൾക്ക് അഭിമാനമായി മാറിയ പെണ്‍കുട്ടിയാണ് ഹനാൻ. അധ്വാനിച്ചു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്ന ഹനാൻ അന്ന് വാര്‍ത്തകളിലെ താരമായിരുന്നു. 2018 ല്‍ വാഹനാപകടത്തില്‍ നട്ടെല്ലിന് പരുക്കു പറ്റിയ ഹനാന്‍ ഏറെനാള്‍ ചികിത്സയിലായിരുന്നു. എഴുന്നേറ്റു നടക്കാന്‍ 10 ശതമാനം മാത്രമേ സാധ്യതയുള്ളൂ എന്നായിരുന്നു അന്ന് ഡോക്ടർമാർ വിലയിരുത്തിയിരുന്നത്. എന്നാലിന്ന് പ്രതിസന്ധികള്‍ തരണം ചെയ്ത് മിടുക്കിയായി തിരിച്ചെത്തിയിരിക്കുകയാണ് ഹനാന്‍.

ഹനാന്റെ വർക്ഔട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്. വെറും രണ്ടു മാസം കൊണ്ടാണ് ഹനാന്‍ ഇപ്പോഴത്തെ രീതിയില്‍ ശരീരം ടോൺ ചെയ്തെടുത്തിരിക്കുന്നത്.

‘ജിമ്മിൽ പോകുന്നുവെന്ന് ആദ്യം പറഞ്ഞപ്പോൾ ഈ പീക്കിരിയാണോ ജിമ്മിൽ പോകുന്നതെന്നൊക്കെയായിരുന്നു നാട്ടുകാരുടെ ചോദ്യം. ജിമ്മിൽ വന്നപ്പോൾ ഒരുപക്ഷേ മാസ്റ്റർക്കും തോന്നിയിട്ടുണ്ടാകാം ഇവിടുത്തെ കാര്യങ്ങളൊക്കെ ഒരു 20 ശതമാനം മാത്രമേ ഇവൾക്കു ചെയ്യാൻ സാധിക്കൂവെന്ന്. എന്നാൽ ഒരിക്കലും നിന്നെക്കൊണ്ട് സാധിക്കില്ലെന്നു മാസ്റ്റർ പറഞ്ഞിട്ടില്ല’– ഹനാൻ പറയുന്നു. വളഞ്ഞാണ് നടക്കുന്നത്, ഇരുന്നു കഴിഞ്ഞാൽ ആരെങ്കിലും പിടിച്ച് എഴുന്നേൽപ്പിക്കണം എന്നൊക്കെയുള്ള വിഷമം പറഞ്ഞപ്പോൾ ഇതൊക്കെ ശരിയാക്കാം, കുറച്ചു സമയം തരണം എന്നാണ് മാസ്റ്റർ പറഞ്ഞത്.

ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നല്‍കുന്നത്. Anec Dot മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹനാന്റെ വർക്ഔട്ട് വിഡിയോയും വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.

- Advertisement -

ജിന്റൊ ബോഡി ക്രാഫ്റ്റ് എന്ന ജിമ്മിലാണ് ഹനാന് ട്രെയിനിങ് നല്‍കുന്നത്. Anec Dot മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഹനാന്റെ വർക്ഔട്ട് വിഡിയോയും വിശേഷങ്ങളും പങ്കുവച്ചിരിക്കുന്നത്. വിഡിയോ കാണാം.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

ട്രംപിന് തിരിച്ചടി; ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. ഇറാൻ യുദ്ധം അവസാനിപ്പിക്കാനും അമേരിക്കൻ സൈന്യത്തെ പിൻവലിക്കാനുമുള്ള നിർണായക പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 208-ന് എതിരേ 215 വോട്ടുകൾക്കാണ് പ്രമേയം...

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

Popular this week