29.7 C
Kottayam
Saturday, June 13, 2026

'ഹെയര്‍പിന്‍ വളവുകളില്‍ പ്രത്യേക ജാഗ്രത വേണം'; ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിര്‍ദേശവുമായി കേരള പൊലീസ്

Must read

തിരുവനന്തപുരം: തമിഴ്‌നാട് വല്‍പ്പാറയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ അധ്യാപകര്‍ മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഹെയര്‍പിന്‍ വളവുകളില്‍ പാലിക്കേണ്ട നിര്‍ദേശവുമായി കേരള പൊലീസ്. ഹെയര്‍പിന്‍ വളവുകളില്‍ പ്രത്യേക ജാഗ്രത വേണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഏറെ അപകടസാധ്യതയുള്ള ഈ ഭാഗങ്ങളില്‍ ഡ്രൈവര്‍മാര്‍ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

പൊലീസിന്റെ നിര്‍ദേശങ്ങള്‍

1. ഹെയര്‍പിന്‍ വളവില്‍ എത്തുന്നതിന് മുമ്പ് വേഗത കുറക്കണം

2. ഈ ഭാഗങ്ങളിലെ വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്

- Advertisement -

3. ഹോണ്‍ മുഴക്കി മുന്നിലുള്ള വാഹനങ്ങള്‍ക്ക് സൂചന നല്‍കുക

- Advertisement -

4. കയറ്റത്തില്‍ ചെറിയ ഗിയറില്‍ വാഹനം നിയന്ത്രിക്കുക

5. ഇറക്കത്തില്‍ ബ്രേക്കിനെ ആശ്രയിക്കാതെ എന്‍ജിന്‍ ബ്രേക്കിങ് ഉപയോഗിക്കുക

6. വളവില്‍ വാഹനം നിര്‍ത്തിയിടരുത്

- Advertisement -

7. വലിയ വാഹനങ്ങള്‍ക്ക് വളവില്‍ തിരിയാന്‍ കൂടുതല്‍ സ്ഥലം ആവശ്യമാണ്, അതിനാല്‍ അകലം പാലിക്കുക

8. രാത്രിയില്‍ ഹെഡ് ലൈറ്റ് ശരിയായി ഉപയോഗിക്കുക

9. ക്ഷീണം, ഉറക്കം, മൊബൈല്‍ ഫോണ്‍ ഉപയോഗം എന്നിവ ഒഴിവാക്കി ഡ്രൈവ് ചെയ്യുക

എന്നിങ്ങനെയാണ് പൊലീസ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങള്‍.

പശ്ചിമഘട്ടത്തില്‍നിന്നും 3,500 അടി ഉയരത്തിലാണ് വാല്‍പ്പാറ നഗരം സ്ഥിതി ചെയ്യുന്നത്. വാല്‍പ്പാറയില്‍ ചെങ്കുത്തായ 40 ഹെയര്‍ പിന്‍വളവുകളുള്ള റോഡാണ്. സുരക്ഷക്കു വേണ്ടി സംരക്ഷണ ഭിത്തി കെട്ടി ഓരോ വളവിനും നമ്പര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വഴിയില്‍ ഉടനീളം ബോര്‍ഡുകളും അപകട മുന്നറിയിപ്പുകളും നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും വാഹനാപകടങ്ങള്‍ക്ക് ഇവിടെ കുറവില്ല. റോഡുകളെ കുറിച്ച് പരിചയമില്ലാത്ത ഡ്രൈവര്‍മാര്‍ ഇതുവഴി വരുന്നത് അപകട സാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. പലയിടങ്ങളിലും ഒരു വാഹനത്തിന് മാത്രം പോകാനുള്ള സ്ഥമാണുണ്ടാവുക. ഈ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് ബ്രേക്ക് കാര്യക്ഷമമല്ലെങ്കില്‍ വന്‍ ദുരന്തത്തിലേക്ക് വഴിവെക്കുക.

വേഗതയും ഗിയര്‍ നിയന്ത്രണവും

ഹെയര്‍പിന്‍ വളവുകളിലേക്ക് എത്തുന്നതിന് മുന്‍പ് തന്നെ വാഹനത്തിന്റെ വേഗത കുറയ്ക്കണം. കുത്തനെയുള്ള കയറ്റങ്ങളില്‍ ചെറിയ ഗിയര്‍ ഉപയോഗിക്കുന്നത് വാഹനം നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കും. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇറക്കങ്ങളിലെ ബ്രേക്കിന്റെ ഉപയോഗമാണ്. ഇറക്കങ്ങളില്‍ തുടര്‍ച്ചയായി ബ്രേക്ക് അമര്‍ത്തുന്നത് ബ്രേക്ക് സംവിധാനം അമിതമായി ചൂടാകാനും (Brake Fading) പ്രവര്‍ത്തനരഹിതമാകാനും കാരണമാകും. അതിനാല്‍, ബ്രേക്കിനെ മാത്രം ആശ്രയിക്കാതെ എഞ്ചിന്‍ ബ്രേക്കിംഗ് (Engine Braking) അഥവാ ചെറിയ ഗിയറുകള്‍ ഉപയോഗിച്ച് വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്ന രീതി ശീലിക്കണം.

വളവുകളിലെ ജാഗ്രത

തീവ്രതയേറിയ വളവുകളില്‍ ഓവര്‍ടേക്കിംഗ് ഒരു കാരണവശാലും അനുവദിക്കരുത്. വളവുകളില്‍ വാഹനം നിര്‍ത്തിയിടുന്നതും അപകടങ്ങള്‍ക്ക് വഴിവെക്കും. മുന്‍പിലുള്ള വാഹനങ്ങള്‍ക്ക് സൂചന നല്‍കാന്‍ ഹോണ്‍ മുഴക്കേണ്ടത് അത്യാവശ്യമാണ്. വലിയ വാഹനങ്ങള്‍ തിരിയാന്‍ കൂടുതല്‍ സ്ഥലം എടുക്കുമെന്നതിനാല്‍ അത്തരം വാഹനങ്ങളില്‍ നിന്ന് മതിയായ അകലം പാലിക്കണം. രാത്രികാലങ്ങളില്‍ ലൈറ്റുകളുടെ കൃത്യമായ ഉപയോഗം കാഴ്ചാപരിധി വര്‍ദ്ധിപ്പിക്കും.

ഡ്രൈവറുടെ ശ്രദ്ധ

ദീര്‍ഘദൂര യാത്രകളില്‍ ഡ്രൈവര്‍ക്കുണ്ടാകുന്ന ക്ഷീണവും ഉറക്കവുമാണ് പലപ്പോഴും അപകടങ്ങളുടെ വില്ലനാകുന്നത്. ആവശ്യമായ വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. യാത്രയ്ക്കിടയില്‍ കൃത്യമായ ഇടവേളകളില്‍ വാഹനം നിര്‍ത്തിയിടുന്നത് ബ്രേക്ക് സിസ്റ്റം തണുക്കാനും അതിന്റെ കാര്യക്ഷമത നിലനിര്‍ത്താനും സഹായിക്കും. മൊബൈല്‍ ഫോണ്‍ ഉപയോഗം ഡ്രൈവിംഗില്‍ പൂര്‍ണ്ണമായും ഒഴിവാക്കുക.

കടല്‍നിരപ്പില്‍ നിന്ന് 3,500 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന വാല്‍പ്പാറ പോലുള്ള പ്രദേശങ്ങളില്‍ പാതകളെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്ത ഡ്രൈവര്‍മാര്‍ എത്തുന്നതാണ് അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 20-ഓളം ജീവനുകള്‍ ഈ ചുരത്തില്‍ പൊലിഞ്ഞുവെന്ന കണക്കുകള്‍ ഗൗരവകരമാണ്. സംരക്ഷണ ഭിത്തികളും മുന്നറിയിപ്പ് ബോര്‍ഡുകളും ഉണ്ടെങ്കിലും ഡ്രൈവര്‍മാരുടെ ഭാഗത്തുനിന്നുള്ള അതീവ ജാഗ്രത മാത്രമാണ് മലയോര യാത്രകളെ സുരക്ഷിതമാക്കുന്നത്. യാത്ര തുടങ്ങുമ്പോഴുള്ള ആവേശം പോലെ തന്നെ പ്രധാനമാണ് സുരക്ഷിതമായ തിരിച്ചുവരവും. ഈ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നത് നിങ്ങളുടെയും കൂടെയുള്ളവരുടെയും ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു

കൊച്ചി: കേരളത്തിൽ വലിയ രാഷ്ട്രീയ-സാമൂഹിക ചർച്ചകൾക്ക് വഴിവെച്ച ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രധാന പ്രതിയും ദേവസ്വം ബോർഡ് മുൻ ഉദ്യോഗസ്ഥനുമായ മുരാരി ബാബു അന്തരിച്ചു. കഴിഞ്ഞ മൂന്നു മാസമായി മാരകമായ അർബുദ (ക്യാൻസർ)...

Popular this week