രണ്ടാം ഭാര്യയുമായും പിണങ്ങിയോ? ബാലയുടെ വിവാഹത്തിനെന്ത് പറ്റി? റിലേഷന്‍ഷിപ്പിനെ കുറിച്ച് പറഞ്ഞ് നടന്‍ രംഗത്ത്

കൊച്ചി:കഴിഞ്ഞ കുറച്ച് കാലങ്ങളായി സോഷ്യല്‍ മീഡിയ ഏറ്റവുമധികം പരിഹസിക്കുകയും കളിയാക്കുകയും ചെയ്തിട്ടുള്ള നടനാണ് ബാല. ഏറ്റവുമൊടുവില്‍ നടന്‍ ടിനി ടോം ബാലയെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. ഇതിനെതിരെ രൂക്ഷമായ രീതിയില്‍ ബാല പ്രതികരിക്കുകയും ചെയ്തിരുന്നു.

അതേ സമയം ബാലയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്. കഴിഞ്ഞ വര്‍ഷമാണ് നടന്‍ രണ്ടാമതും വിവാഹിതനാവുന്നത്. ഡോക്ടറായ എലിസബത്തിനെയാണ് താരം രഹസ്യമായി വിവാഹം കഴിച്ചത്. എന്നാല്‍ ഇവര്‍ക്കിടയില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോന്നാണ് ചിലര്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസം പല പറഞ്ഞ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇങ്ങനൊരു നിഗമനത്തിലേക്ക് പാപ്പരാസികള്‍ എത്തിയത്.

ഗായിക അമൃതയുമായിട്ടുള്ള വിവാഹബന്ധം അവസാനിപ്പിച്ചതിന് ശേഷം സിംഗിളായി കഴിയുകയായിരുന്നു ബാല. ശേഷം 2021 ല്‍ തന്റെ ആരാധിക കൂടിയായ എലിസബത്തിനെ നടന്‍ വിവാഹം കഴിച്ചു. വളരെ രഹസ്യമായിട്ടാണ് ഇരുവരും വിവാഹിതാരാവുന്നത്. ഇതിനിടയില്‍ ദമ്പതിമാരുടെ ഫോട്ടോ വൈറലായതോടെ പരസ്യമായി തന്നെ താരങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചു.

അങ്ങനെ 2021 സെപ്റ്റംബര്‍ അഞ്ചിന് അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമായി ഒരു വിരുന്ന് സത്കാരത്തിലൂടെ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി ബാല പ്രഖ്യാപിച്ചു.

വിവാഹശേഷം എലിസബത്തിനൊപ്പമുള്ള ഓരോ നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നത് പതിവായിരുന്നു. എന്നാല്‍ കുറച്ച് നാളുകളായി ഒരു വിവരവുമില്ല. ഇതോടെയാണ് നടന്‍ ബാലയുടെ രണ്ടാം വിവാഹവും അവസാനിച്ചോ എന്ന ചോദ്യം ഉയര്‍ന്ന് വന്നത്. ഏറ്റവും പുതിയതായി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റിലേഷന്‍ഷിപ്പിനെപ്പറ്റി ബാല സംസാരിച്ചിരുന്നു.

‘എനിക്കിപ്പോള്‍ നല്ല സമയമാണ്. ഒരു മാസത്തോളമായി ഞാന്‍ കേരളത്തില്‍ ഇല്ല. അമ്മയ്‌ക്കൊപ്പമാണ്. ഓണത്തിന് കേരളത്തിലേക്ക് വന്നിരുന്നു. പക്ഷെ രണ്ട് ദിവസം കൊണ്ട് തിരിച്ചു പോകേണ്ട അത്യാവശ്യം ഉണ്ടായി. അമ്മയോടൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താനിപ്പോള്‍’ എന്നുമാണ് ബാല പറഞ്ഞത്.

‘താന്‍ പറഞ്ഞത് ഉപദേശമായി എടുക്കേണ്ട. പണത്തെക്കാളും പ്രശസ്തിയെക്കാളും വലുത് റിലേഷന്‍ഷിപ്പാണ്. പോയാല്‍ പോയി.. തിരിച്ചു കിട്ടില്ല’ എന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. മാത്രമല്ല തന്റെ അമ്മയ്ക്ക് വേണ്ടി കേരളത്തില്‍ പുതിയ ഫ്ളാറ്റ് വാങ്ങിയെന്നും അവിടെയാണ് ഇപ്പോള്‍ താമസിക്കുന്നതെന്നുമൊക്കെ’, പറഞ്ഞു. പക്ഷേ എന്നിട്ടും ഭാര്യ എലിസബത്തിനെ കുറിച്ചോ അവരുടെ കൂടെ താമസിക്കുന്നതിനെ പറ്റിയോ നടന്‍ പറഞ്ഞില്ല. ഇതാണ് ആരാധകര്‍ക്കിടയില്‍ പോലും സംശയത്തിന് വഴിയൊരുക്കിയത്.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഇവരുടെ വിവാഹവാര്‍ഷികമായിരുന്നു. ആ ദിവസവും ആശംസകള്‍ പറഞ്ഞുള്ള പോസ്റ്റോ ചിത്രങ്ങളോ ഒന്നും വന്നിരുന്നില്ല. ബാക്കി എല്ലാം സമൂഹ മാധ്യമങ്ങളിലൂടെ പറയാറുള്ള ബാല ഇത് മറന്ന് പോയോന്നും ആരാധകര്‍ ചോദിക്കുന്നു. എന്തായാലും ഇനിയൊരു വിവാഹമോചനമുണ്ടാവാതെ സന്തോഷത്തോടെ തന്നെ ജീവിക്കാനാണ് നടനോട് എല്ലാവരും ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News