News

ഇ-മെയിലില്‍ വരുന്ന ഒമൈക്രോണ്‍ വാര്‍ത്തകള്‍ സൂക്ഷിക്കുക! സ്വകാര്യവിവരങ്ങള്‍ നഷ്ടപ്പെട്ടേക്കാം; സുരക്ഷാഭീഷണി

ന്യൂഡല്‍ഹി: ഒമൈക്രോണ്‍ വാര്‍ത്തകളിലൂടെ മാല്‍വെയര്‍ കടത്തിവിട്ട് ഹാക്കര്‍മാര്‍ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതായി റിപ്പോര്‍ട്ട്. വിന്‍ഡോസ് ഉപയോഗിക്കുന്ന കുറഞ്ഞത് 12 രാജ്യങ്ങളിലാണ് സുരക്ഷാഭീഷണി നിലനില്‍ക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് തട്ടിപ്പ് നടത്താന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാന്‍ സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ഫോര്‍ട്ടിഗാര്‍ഡ് മുന്നറിയിപ്പ് നല്‍കുന്നു.

ഒമൈക്രോണ്‍ വാര്‍ത്തകള്‍ പങ്കുവെയ്ക്കുന്നു എന്ന വ്യാജേന എത്തുന്ന ഇ-മെയില്‍ സന്ദേശങ്ങളിലൂടെയാണ് മാല്‍വെയര്‍ കടത്തിവിടുന്നത്. ഈ സന്ദേശങ്ങള്‍ തുറന്നുനോക്കുന്നവരുടെ സിസ്റ്റത്തെയാണ് മാല്‍വെയര്‍ ആക്രമിക്കുന്നത്. റെഡ്ലൈന്‍ എന്ന പേരിലുള്ള മാല്‍വെയറാണ് കമ്പ്യൂട്ടറുകളെ ബാധിക്കുന്നത്. സിസ്റ്റത്തില്‍ കയറുന്ന മാല്‍വെയര്‍ വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതായാണ് മുന്നറിയിപ്പില്‍ പറയുന്നത്.

റെഡ് ലൈന്‍ ഹാക്കര്‍മാര്‍ 2020ലാണ് സ്വകാര്യവിവരങ്ങള്‍ ചോര്‍ത്താന്‍ തുടങ്ങിയത്. എന്നാല്‍ അടുത്തിടെയാണ് ഇവരുടെ പ്രവര്‍ത്തനം വ്യാപിച്ചത്. മാല്‍വെയര്‍ ആക്രമണത്തിലൂടെ ചോര്‍ത്തിയെടുക്കുന്ന സ്വകാര്യവിവരങ്ങള്‍ ഡാര്‍ക്ക് നെറ്റുകളില്‍ വില്‍പ്പനയ്ക്ക് വച്ച് ഇവര്‍ തട്ടിപ്പ് നടത്തുകയാണ്. ീാശരൃീി േെമെേ.ലഃല എന്ന ഫയല്‍ നെയിമിലാണ് മാല്‍വെയറിനെ കടത്തിവിടുന്നത്. ഫയല്‍ തുറക്കുന്നവരുടെ സിസ്റ്റത്തെയാണ് മാല്‍വെയര്‍ ആക്രമിക്കുന്നത്.

അതേസമയം കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ രാജ്യത്ത് രണ്ടര ലക്ഷത്തോളം പേര്‍ക്കു കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണിത്. നിലവില്‍ രാജ്യത്തെ ആക്ടിവ് കേസുകള്‍ 11,17,531 ആയി.ഇന്നലെ 2,47,417 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 84,825 പേര്‍ രോഗമുക്തി നേടി. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്-13.11 ശതമാനം.കോവിഡിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 5488 ആയി.

രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് നടക്കും. വൈകീട്ട് 4.30 നാണ് യോഗം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി ചേരുന്ന യോഗത്തില്‍, വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ വിലയിരുത്തും.കോവിഡിന്റെ ഡെല്‍റ്റ വകഭേദത്തിന് പുറമെ, പുതിയ വകഭേദമായ ഒമൈക്രോണും രാജ്യത്ത് വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. ഈ വര്‍ഷം പ്രധാനമന്ത്രി വിളിച്ചുചേര്‍ക്കുന്ന മുഖ്യമന്ത്രിമാരുടെ ആദ്യ യോഗമാണിത്.

രാജ്യവ്യാപകമായി വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ല. അതേസമയം ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് പ്രതിരോധിക്കുക ലക്ഷ്യമിട്ട് പ്രാദേശിക അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയേക്കും. കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും നിര്‍ദേശം നല്‍കിയേക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button