EntertainmentNews

‘പുതിയ നിയമങ്ങള്‍ അംഗീകരിക്കാന്‍ നിര്‍ബന്ധിക്കുന്നത് ആത്മഹത്യാപരം’; വിമര്‍ശനവുമായി ജി വി പ്രകാശ്

കാര്‍ഷിക നിയമത്തിനെതിരെയും കര്‍ഷകരോടുള്ള കേന്ദ്രത്തിന്റെ സമീപനത്തിനെതിരെയും രാജ്യത്ത് വിമര്‍ശനം ശക്തമാകുകയാണ്. ഇപ്പോള്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടനും സംഗീതജ്ഞനുമായ ജിവി പ്രകാശ് കുമാര്‍.

പുതിയ നിയമങ്ങള്‍ അംഗീകരിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നത് ആത്മഹത്യാപരമാണെന്ന് പ്രകാശ് പ്രതികരിക്കുന്നു. ട്വിറ്ററിലൂടെയാണ് വിമര്‍ശനം തൊടുത്തത്. ”പ്രതിഷേധിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. സര്‍ക്കാര്‍ ജനങ്ങളുടെ താല്‍പര്യമാണ് സംരക്ഷിക്കേണ്ടത്, പുതിയ നിയമങ്ങള്‍ അംഗീകരിക്കാന്‍ കര്‍ഷകരെ നിര്‍ബന്ധിക്കുന്നത് ആത്മഹത്യാപരമാണ്. ജനങ്ങള്‍ അവരുടെ അവകാശങ്ങള്‍ക്കായി പ്രതിഷേധിക്കുന്നത് ജനാധിപത്യമാണ്”, ജിവി പ്രകാശ് കുമാര്‍ ട്വീറ്റ് ചെയ്തു.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമത്തിനെതിരെ നവംബര്‍ അവസാനം മുതല്‍, പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹിയില്‍ എത്തി പ്രതിഷേധിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button