KeralaNews

ഗുരുവായൂരപ്പന് ബാങ്ക് നിക്ഷേപം 1737.04 കോടി രൂപ; സ്വന്തമായി 271 ഏക്കർ

കൊച്ചി: ഗുരുവായൂരപ്പന് വിവിധ ബാങ്കുകളിലായി നിക്ഷേപം 1737.04 കോടി രൂപയും സ്വന്തമായി 271.05 ഏക്കർ സ്ഥലവും. എന്നാൽ രത്നം, സ്വർണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് സുരക്ഷാകാരണത്താൽ വെളിപ്പെടുത്താനാകില്ലെന്ന് ഗുരുവായൂർ ദേവസ്വം വ്യക്തമാക്കി.

ദേവസ്വത്തിന്റെ ആസ്തി ചോദിച്ച് എറണാകുളത്തെ പ്രോപ്പർ ചാനൽ എന്ന സംഘടനയുടെ പ്രസിഡന്റ് എം.കെ. ഹരിദാസ് നൽകിയ വിവരാവകാശ അപേക്ഷയ്ക്കുള്ള മറുപടിയിലാണിത്.

രത്നം, സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ വിവരം നിഷേധിച്ചതിനെതിരേ ഹരിദാസ് അപ്പീൽ നൽകി. 2018-ലും 2019-ലും വെള്ളപ്പൊക്കദുരന്തമുണ്ടായതിനുപിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ ഗുരുവായൂർ ദേവസ്വം നൽകിയ 10 കോടി രൂപ തിരികെ നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ദേവസ്വം വ്യക്തമാക്കി.

ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ നൽകുന്ന പണം അവരുടെ ക്ഷേമപ്രവർത്തനങ്ങൾക്കായിമാത്രമേ വിനിയോഗിക്കാനാകൂവെന്ന് വിലയിരുത്തിയായിരുന്നു ഹൈക്കോടതി ഫുൾ ബെഞ്ചിന്റെ ഉത്തരവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button